Thursday, June 13, 2019 Last Updated 56 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.29 AM

മേല്‍ക്കൂര അടര്‍ന്നുവീഴുന്നു; ചേര്‍ത്തല താലൂക്ക്‌ ഓഫീസ്‌ കെട്ടിടം തകര്‍ച്ചയില്‍

ചേര്‍ത്തല: താലൂക്ക്‌ ഓഫീസ്‌ കെട്ടിടം തകര്‍ച്ചയില്‍. മേല്‍ക്കൂര അടര്‍ന്ന്‌ വീഴാന്‍ തുടങ്ങിയതോടെ ജീവനക്കാര്‍ ഭീതിയില്‍. രാജഭരണ കാലത്ത്‌ നിര്‍മിച്ച കെട്ടിടത്തിലാണ്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌.
കെട്ടിടം പുനര്‍നിര്‍മിക്കുന്നതിന്‌ ഫണ്ട്‌ അനുവദിക്കുകയും പകരം ക്രമീകരണം ഒരുക്കുകയും ചെയ്‌തെങ്കിലും ബന്ധപ്പെട്ടവരില്‍ നിന്ന്‌ അനുമതി ലഭിക്കാത്തതാണ്‌ ഓഫീസിന്റെ പ്രവര്‍ത്തനം ടി.ബിക്ക്‌ സമീപം നിര്‍മിച്ച കെട്ടിടത്തിലേക്ക്‌ മാറ്റുന്നതിന്‌ തടസമാകുന്നത്‌. നിലവിലെ ഓഫീസിന്റെ മുന്‍ഭാഗത്തെ കാര്‍ പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ്‌ അടര്‍ന്ന്‌ വീഴുകയാണ്‌.
കഴിഞ്ഞ ദിവസം കാറിന്റെ മുകളിലേക്ക്‌ കോണ്‍ക്രീറ്റ്‌ പൊട്ടി വീണു. ഈസമയം ഇവിടെ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ ഇവിടം വഴിയാണ്‌ ഓഫീസിലേക്ക്‌ പ്രവേശിക്കുന്നത്‌.
കെട്ടിടത്തിന്റെ ഭിത്തികള്‍ പലയിടത്തും പൊട്ടി ത്തകര്‍ന്ന നിലയിലാണ്‌. മഴക്കാലം ആരംഭിക്കുന്നതോടെ കെട്ടിടം ചോര്‍ന്നൊലിക്കും. ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള വിലപിടിപ്പുള്ള രേഖകള്‍ നശിക്കാനും സാധ്യത
ഏറെയാണ്‌. ജീവനക്കാരും ഇവിടെയെത്തുന്നവരും ഭീതിയോടെയാണ്‌ കെട്ടിടത്തില്‍ പ്രവേശിക്കുന്നത്‌. അടിയന്തരമായി ഓഫീസിന്റെ പ്രവര്‍ത്തനം സുരക്ഷിതമായ സ്‌ഥലത്തേക്ക്‌ മാറ്റണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്‌.
വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന്‌ തഹസില്‍ദാര്‍ രാജേന്ദ്ര ബാബു പറഞ്ഞു.

Ads by Google
Advertisement
Saturday 18 May 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW