Thursday, June 13, 2019 Last Updated 56 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.29 AM

ജനവിധിയറിയാന്‍ അഞ്ചുനാള്‍; തയാറെടുപ്പുകള്‍ തകൃതി

ആലപ്പുഴ: ലോകസഭ തെരഞ്ഞെടുപ്പ്‌ വോട്ടെണ്ണല്‍ തയാറെടുപ്പുകള്‍ പുരോഗമിക്കുന്നു .
തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ കൊണ്ട്‌ വന്ന വി.വി പാറ്റ്‌ മെഷീന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രത്യേകം തയാറാക്കിയ ക്യാബിനില്‍ എണ്ണുന്നതിനായി 14 ഇഞ്ച്‌ നീളവും 10 ഇഞ്ച്‌ വീതിയും അഞ്ച്‌ ഇഞ്ച്‌ വലിപ്പമുള്ളതും അടപ്പോടു കൂടിയതും സുതാര്യമായ വസ്‌തു കൊണ്ട്‌ നിര്‍മിച്ചതുമായ കട്ടിയുള്ള ഒരു കണ്ടയ്‌നറണ്‌ തയാറാക്കിയിട്ടുണ്ട്‌.
ഇതില്‍ കുറഞ്ഞത്‌ 1400 സ്ലിപ്പുകള്‍ ഉള്‍കൊള്ളാന്‍ കഴിയും. കൂടാതെ സ്‌ഥാനാര്‍ഥിക്ക്‌ ലഭിച്ച വോട്ട്‌ നോട്ടയ്‌ക്‌ ലഭിച്ച വോട്ട്‌, സ്‌റ്റാറ്റസ്‌ സ്ലിപ്പുകള്‍ എന്നിവ വെവ്വേറെ സൂക്ഷിക്കുന്നതിനാവശ്യമായ അറകളോടു കൂടിയ പീജിയന്‍ ഹോള്‍ ഫ്രെയിംവര്‍ക്ക്‌ തയാറാക്കിയിട്ടുണ്ട്‌. ഫ്രെയിം വര്‍ക്കിലെ ഓരോ സെല്ലും ഒരു പ്രതലത്തില്‍ ഉറപ്പിച്ചു വെച്ചിട്ടുണ്ട്‌. ഒരു സെല്ലില്‍ ഇടുന്ന സ്ലിപ്പുകള്‍ തെന്നി മറ്റൊരു സെല്ലിലേക്‌ പോകുന്നില്ല എന്ന്‌ ഉറപ്പുവരുത്താനായിട്ടാണ്‌ അങ്ങനെ ചെയ്‌തിരിക്കുന്നത്‌.
ഓരോ സ്‌ഥാനാര്‍ഥിയുടെയും ചിഹ്നഹ്‌ നം അതിന്റെ അരികില്‍ വെളുത്ത പ്രതലത്തില്‍ കറുത്ത നിറത്തില്‍ പ്രിന്റ്‌ ചെയ്‌ത്‌ ഒട്ടിച്ചിട്ടുണ്ടാകും.
എല്ലാ റൗണ്ടിലെയും ഇ.വി.എം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ ശേഷം നറുക്കെടുപ്പിലൂടെ സ്ലിപ്പുകള്‍ എണ്ണേണ്ട വി.വി പാറ്റ്‌ മെഷീനുകള്‍ തെരഞ്ഞെടുക്കും. സ്‌ഥാനാര്‍ഥികള്‍ /ഏജന്റുമാരുടെ സാന്നിധ്യത്തില്‍ റിട്ടേണിംഗ്‌ ഓഫീസര്‍ ആയിരിക്കും നറുക്കിടുക.

Ads by Google
Advertisement
Saturday 18 May 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW