Thursday, June 13, 2019 Last Updated 56 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 01.16 AM

ഇരുകൈകളാലും അതിവേഗം ചിത്രരചന; വിസ്‌മയം തീര്‍ത്ത്‌ മഞ്‌ജു

uploads/news/2019/05/308768/1.jpg

ആലപ്പുഴ:
വേഗതയേറിയ ലോകത്ത്‌ ഇരുകൈകളാല്‍ അതിവേഗം ചിത്രം വരച്ച്‌ ശ്രദ്ധേയയാകുകയാണ്‌ മഞ്‌ജു ബിജുമോന്‍. പെന്‍സില്‍ ഡ്രോയിങില്‍ തുടങ്ങി ഓയില്‍പെയിന്റിങ്‌, വാട്ടര്‍കളര്‍, അക്രലിക്‌ തുടങ്ങി മീഡിയം ഏതായാലും മഞ്‌ജുവിന്റെ മനസില്‍ തെളിഞ്ഞ രൂപങ്ങള്‍ ക്യാന്‍വാസിലേക്ക്‌ പകരുമ്പോള്‍ ജീവന്‍ തുടിച്ച ചിത്രങ്ങളാകുന്നു.
സ്‌കൂള്‍ പഠനകാലത്ത്‌ ഇരുകൈകള്‍ കൊണ്ട്‌ വിവിധ ഭാഷകളില്‍ എഴുതി പരിശീലിച്ചിരുന്നു. ഇതാണ്‌ പിന്നീട്‌ ചിത്ര രചനയിലും പരീക്ഷിച്ചത്‌. പരിശ്രമം വിജയം കണ്ടതോടെ ഞൊടിയിടയില്‍ ചിത്രങ്ങള്‍ തയാര്‍.
ആലപ്പുഴ കുതിരപ്പന്തി തൈപ്പറമ്പില്‍ പരേതനായ സുദര്‍ശനന്റേയും രാജമ്മയുടേയും മകളായ മഞ്‌ജു സഹോദരനില്‍ നിന്നുള്ള പ്രോത്സാഹനം ഉള്‍ക്കൊണ്ടാണ്‌ വരച്ചു തുടങ്ങിയത്‌. വട്ടയാല്‍ സെന്റ്‌ മേരീസ്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഡ്രോയിങ്‌ അധ്യാപകനായിരുന്ന ആന്റണിയായിരുന്നു ആദ്യ ഗുരു. പ്രീഡിഗ്രിക്ക്‌ ശേഷം ആലപ്പുഴ എസ്‌.എസ്‌ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സില്‍ നിന്ന്‌ ചിത്രകലയില്‍ ഡിപ്ലോമ നേടി. തുടര്‍ന്ന്‌ ഈ രംഗത്ത്‌ സജീവമാകുകയായിരുന്നു.
ആലപ്പുഴ എസ്‌.ഡി.വി സെന്‍ട്രല്‍ സ്‌കൂളില്‍ ചിത്രകലാ അധ്യാപികയായശേഷം ആയിരക്കണക്കിന്‌ കുട്ടികള്‍ക്കും വരയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കി. ജോലി കഴിഞ്ഞ്‌ വീട്ടിലെത്തിയാല്‍ തിരക്കുള്ളതിനാല്‍ രാത്രിയിലാണ്‌ കൂടുതലും ചിത്രങ്ങള്‍ വരയ്‌ക്കാന്‍ സമയം കണ്ടെത്തുന്നതെന്ന്‌ മഞ്‌ജു പറയുന്നു. ഇതോടെയാണ്‌ ഇരു കൈകളും ഉപയോഗിച്ച്‌ വരയ്‌ക്കാന്‍ തുടങ്ങിയത്‌.
പൊതുവെ ചിത്രകാരന്മാര്‍ താല്‍പര്യം കാട്ടാത്ത പോട്രേറ്റ്‌ വരയോടാണ്‌ കൂടുതല്‍ താല്‍പര്യം. ഒപ്പം സാമൂഹിക പ്രതിബന്ധതയിലൂന്നിയുള്ള വിഷയങ്ങളും ചിത്രങ്ങള്‍ക്ക്‌ പ്രമേയമാകാറുണ്ടെന്ന്‌ മഞ്‌ജു പറഞ്ഞു.
തൊടുപുഴയില്‍ അമ്മയും മകനും ചേര്‍ന്ന്‌ ഏഴുവയസുകാരനെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയപ്പോള്‍ വൈരുദ്ധ്യങ്ങളുടെ ലോകം എന്ന പേരില്‍ കണ്ണീരൊഴുക്കുന്ന നക്ഷത്രമായി കുട്ടിക്ക്‌ ക്യാന്‍വാസില്‍ മഞ്‌ജു പുനര്‍ജന്മമേകി. കേരള ലളിതകലാ അക്കാദമിയുടേതടക്കം നിരവധി പ്രദര്‍ശനങ്ങളിലൂടെ മഞ്‌ജുവിന്റെ ചിത്രങ്ങള്‍ ആസ്വാദകര്‍ക്കു മുന്നിലെത്തിയിട്ടുണ്ട്‌.ആലപ്പുഴ ചുങ്കം പള്ളാത്തുരുത്തി നന്ദനം വീട്ടില്‍ ബിജുമോനാണ്‌ മഞ്‌ജുവിന്റെ ഭര്‍ത്താവ്‌. എന്‍ജിനീയറിങ്‌ വിദ്യാര്‍ഥി മനു, പത്താം ക്ലാസ്‌ വിദ്യാര്‍ഥി ഷാനു എന്നിവര്‍ മക്കളാണ്‌.

Ads by Google
Advertisement
Friday 17 May 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW