Friday, July 05, 2019 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 02.14 AM

കക്കൂസ്‌ മാലിന്യം തള്ളുന്നതിനിടെ ടാങ്കര്‍ ലോറി റോഡരുകില്‍ താഴ്‌ന്നു

ചേര്‍ത്തല: പൊതുസ്‌ഥലത്ത്‌ കക്കൂസ്‌ മാലിന്യം തള്ളുന്നതിനിടെ ടാങ്കര്‍ ലോറി റോഡരുകില്‍ താഴ്‌ന്നു.
നാട്ടുകാരുടെ സഹായത്തോടെ ലോറി പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. പള്ളിപ്പുറം ഇന്‍ഫോ പാര്‍ക്കിന്‌ സമീപത്ത്‌ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മതിലിന്‌ അരുകിലേക്ക്‌ മാലിന്യം ഒഴുക്കുന്നതിനിടെ മുന്‍ഭാഗം പൊങ്ങി ലോറി മണ്ണില്‍ താഴുകയായിരുന്നു.
സംഭവം അറിഞ്ഞ്‌ പ്രദേശവാസികള്‍ എത്തിയതോടെ മാലിന്യവുമായി എത്തിയവര്‍ ലോറി ഉപേക്ഷിച്ച്‌ കടന്നു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ എത്തി വാഹനം കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു.
തിരുനല്ലൂര്‍ സ്വദേശിനി ശോഭനയുടെ ഉടമസ്‌ഥതയിലുള്ളതാണ്‌ ലോറിയെന്നും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ്‌ പറഞ്ഞു.

Ads by Google
Advertisement
Thursday 16 May 2019 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW