Friday, July 05, 2019 Last Updated 30 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 02.13 AM

സഹകരണ ബാങ്കിലെ ഇടപാട്‌ വകുപ്പും ഭരണസമിതിയും അനേ്വഷണം തുടങ്ങി

ചേര്‍ത്തല: സഹകരണ ബാങ്ക്‌ വിഷയവുമായി ബന്ധപ്പെട്ട്‌ സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷമാകുന്നതിനിടെ മുന്‍ ഭരണ സമിതിയുടെ കാലത്തെ മുഴുവന്‍ ഇടപാടുകളെ കുറിച്ചും അനേ്വഷണം.
നടപടിക്ക്‌ വിധേയനായ മുന്‍ ബാങ്ക്‌ ഉദ്യോഗസ്‌ഥനെതിരെ ഉയര്‍ന്ന പരാതികളെക്കുറിച്ച്‌ ഭരണസമിതിയും സഹകരണ വകുപ്പും അനേ്വഷണം ആരംഭിച്ചു. സഹകരണ വകുപ്പ്‌ നടത്തിയ പ്രാഥമിക അനേ്വഷണത്തില്‍ 65 ലക്ഷത്തോളം രൂപയുടെ വായ്‌പയില്‍ പൊരുത്തകേട്‌ കണ്ടെത്തിയതായാണ്‌ സൂചന. ഈടായി നല്‍കിയ വസ്‌തുവിന്റെ മതിപ്പ്‌ വിലയേക്കാള്‍ ഉയര്‍ന്ന തുക വായ്‌പ നല്‍കിയതായും നടപടികളില്‍ ചട്ടങ്ങള്‍ പാലിക്കാത്തതായും കണ്ടെത്തിയതായാണ്‌ വിവരം. രണ്ട്‌ കോടിയോളം രൂപയുടെ വായ്‌പ വര്‍ഷങ്ങളായി തിരിച്ചടക്കാത്തതായും കണ്ടെത്തി.
ഇടപാടുകളെ കുറിച്ച്‌ വിജിലന്‍സ്‌, പോലീസ്‌ അനേ്വഷണങ്ങള്‍ക്ക്‌ ഭരണ സമിതി പാര്‍ട്ടിയുടെ അനുമതി തേടി. സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ഭരണ സമിതി അംഗങ്ങളടക്കം വിമതരായി മത്സരിച്ചതിനെ ച്ചൊല്ലി ഉയര്‍ന്ന ആരോപണങ്ങളെത്തുടര്‍ന്നാണ്‌ ബാങ്ക്‌ സെക്രട്ടറിയായിരുന്ന്‌ മുന്‍ ഏരിയാ സെന്റര്‍ അംഗത്തെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയത്‌. തെരഞ്ഞെടുപ്പില്‍ വിമതര്‍ പരാജയപ്പെട്ടിരുന്നു.
വിമത പക്ഷത്തിന്‌ ഇദ്ദേഹം ഒത്താശ ചെയ്‌തെന്നായിരുന്നു ആരോപണം. തുടര്‍ന്ന്‌ അധികാരത്തിലെത്തിയ ഭരണ സമിതിയാണ്‌ മുന്‍കാല പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ വിശദമായി അനേ്വഷിക്കുന്നത്‌. ബാങ്കിനെയും ഉദ്യോഗസ്‌ഥനെയും ബോധപൂര്‍വം അവഹേളിക്കാനുള്ള നീക്കങ്ങളാണ്‌ നടക്കുന്നതെന്നാണ്‌ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വാദം.

Ads by Google
Advertisement
Thursday 16 May 2019 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW