Friday, July 05, 2019 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 02.13 AM

അനുഗ്രഹത്തിന്റെ ആദ്യ പത്തിന്‌ വിട; ഇനി പാപമോചനത്തിന്റെ നാളുകള്‍

ആലപ്പുഴ: കാരുണ്യത്തിന്റെ ആദ്യ പത്തിന്‌ വിട നല്‍കി പുണ്യ റംസാന്‍ പാപമോചനത്തിന്റെ നാളുകളിലേക്ക്‌. കാരുണ്യത്തിനായുള്ള പ്രാര്‍ഥനകളില്‍ വ്യാപൃതരായിരുന്ന വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെയാണ്‌ പാപമോചനത്തിന്റെ നാളുകളെ വരവേല്‍ക്കുന്നത്‌.
ജീവിതത്തിലുടനീളം വന്നുപോയ പാപങ്ങളൊക്കെയും പൊറുപ്പിക്കുന്നതിനായുള്ള പുണ്യപ്രവര്‍ത്തനങ്ങളും പ്രാര്‍ഥനകളുമായി ഇനിയുള്ള പത്ത്‌ നാള്‍ വിശ്വാസികള്‍ കഴിഞ്ഞുകൂടും. വിശുദ്ധിയുടെ മാസത്തില്‍ പാപങ്ങളില്‍ നിന്ന്‌ മുക്‌തരായി, സല്‍കര്‍മങ്ങളില്‍ വ്യാപൃതരാകുമ്പോള്‍ ജീവിതത്തിലുടനീളം വന്നുപോയ തെറ്റുകുറ്റങ്ങളില്‍ നിന്ന്‌ പശ്‌ചാത്തപിച്ചു മടങ്ങുന്നവര്‍ക്ക്‌ പാപമോചനത്തിന്റെ കവാടം സ്രഷ്‌ടാവ്‌ തുറന്നു നല്‍കുന്നതാണെന്നാണ്‌ വിശ്വാസം.
അതുകൊണ്ടു തന്നെ, റംസാനിലെ രണ്ടാം പത്തില്‍ പ്രത്യേക പ്രാര്‍ഥനകളും പശ്‌ചാത്തപവും നടത്തി പാപമോചനത്തിനായി വിശ്വാസികള്‍ യാചിക്കുന്നു. റംസാന്‍ പതിനേഴിനാണ്‌ വിശ്വാസികളെ സംബന്ധിച്ച്‌ ഏറെ പ്രാധാന്യമുള്ള ബദര്‍ ദിനം. വിശ്വാസി സമൂഹത്തിന്റെ നിലനില്‍പിന്‌ തന്നെ കാരണമായ പ്രവാചകന്റെ നേതൃത്വത്തില്‍ നടന്ന ബദര്‍ യുദ്ധത്തിന്റെ സ്‌മരണകള്‍ അലയടിക്കുന്ന ദിനമാണത്‌. ബദര്‍ സ്‌മരണകള്‍ പുതുക്കി വിശ്വാസികള്‍ കൂടുതല്‍ ത്യാഗസന്നദ്ധത പ്രകടമാക്കുന്ന ദിനം കൂടിയാണ്‌ റംസാന്‍ പതിനേഴ്‌. ശത്രുക്കള്‍ക്കെതിരെ പോരാടി വിജയം കൈവരിച്ച ബദര്‍ രക്‌തസാക്ഷികളെ അനുസ്‌മരിക്കുന്ന ചടങ്ങുകള്‍ വീടുകളിലും പള്ളികളിലും ഭക്‌ത്യാദരപൂര്‍വം സംഘടിപ്പിക്കപ്പെടുന്നു. പ്രവാചകന്‍ നേരിട്ടു പങ്കെടുത്തതും ശത്രുക്കള്‍ക്കെതിരായ ഏറ്റവും വലിയ യുദ്ധവുമായ ബദറില്‍ പ്രവാചകന്റെ 14 അനുയായികള്‍ രക്‌തസാക്ഷികളായതായാണ്‌ ചരിത്രം.

Ads by Google
Advertisement
Thursday 16 May 2019 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW