Wednesday, July 03, 2019 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 02.13 AM

ജോലിക്കിടെ വീണു പരുക്കേറ്റ യുവാവ്‌ സഹായം തേടുന്നു

uploads/news/2019/05/308524/a2.jpg

അമ്പലപ്പുഴ: ജോലിക്കിടെ വീണു നട്ടെല്ലിനു പരുക്കേറ്റ യുവാവ്‌ ചികിത്സാ സഹായം തേടുന്നു. പുറക്കാട്‌ പഞ്ചായത്ത്‌ പന്ത്രണ്ടാം വാര്‍ഡ്‌ തോട്ടപ്പള്ളി മണച്ചിറയില്‍ പുത്തന്‍പറമ്പ്‌ വീട്ടില്‍ ദേവസ്യ (34)യാണ്‌ കനിവുതേടുന്നത്‌. ഉള്‍നാടന്‍ മത്സ്യതൊഴിലാളിയായ ദേവസ്യ മറ്റുകൂലിപ്പണികള്‍ കൂടി ചെയ്‌താണ്‌ ഭാര്യയും മൂന്നു പിഞ്ചു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം പോറ്റിയിരുന്നത്‌. മെയ്‌ ദിനത്തില്‍ കരുവാറ്റയിലെ സ്വകാര്യ വ്യക്‌തിയുടെ വീട്ടിലെത്തി മാങ്ങ പറിക്കാന്‍ കയറിയ ദേവസ്യ കാല്‍വഴുതിനിലത്തു വീഴുകയായിരുന്നു.
ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ച ദേവസ്യയുടെ നട്ടെല്ലിനു ക്ഷതമേറ്റു. ഇടതുകാലിനും ഇടതു തോളെല്ലിനും ഒടിവുകളുണ്ട്‌.
11 ദിവസത്തെ ചികിത്സക്കിടെ ശസ്‌ത്രക്രിയകള്‍ക്ക്‌ വിധേയനായി വീട്ടിലെത്തി ഇപ്പോള്‍ വിശ്രമജീവിതം നയിക്കുയാണിദ്ദേഹം. മക്കളായ ആന്‍സി ദേവസ്യ (9), ആല്‍ബിന്‍ ദേവസ്യ (6) എന്നിവരുടെ ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനത്തിനു പോലും മാര്‍ഗം കണ്ടെത്താന്‍ ദേവസ്യക്ക്‌ കഴിയുന്നില്ല. ഇളയ മകന്‍ ജോബിന്‍ ദേവസ്യ (ഒന്ന്‌) യെ പരിപാലിക്കേണ്ടതിനാല്‍ മോന്‍സിക്ക്‌ തൊഴിലുറപ്പ്‌ ജോലികള്‍ക്കു പോലും പോകാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌. ഈ കുടുംബത്തെ സഹായിക്കാന്‍ കഴിയുന്നവര്‍ എസ്‌.ബി. ഐ പുറക്കാട്‌ ശാഖയിലെ 67242481500 എന്ന അക്കൗണ്ട്‌ നമ്പറില്‍ സഹായമെത്തിക്കണം.ഐ.എഫ്‌.എസ്‌.സി കോഡ്‌ എസ്‌.ബി.ഐ.ആര്‍ 0000475. ഫോണ്‍ 9747546243.

Ads by Google
Advertisement
Thursday 16 May 2019 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW