Wednesday, July 10, 2019 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 02.09 AM

മൊത്തക്കച്ചവടക്കാരുടെ ചൂഷണം; വടിയെടുത്ത്‌ മനുഷ്യാവകാശ കമ്മിഷന്‍

uploads/news/2019/05/308523/a1.jpg

ആലപ്പുഴ: ജില്ലയുടെ തീരമേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ മൊത്തക്കച്ചവടക്കാരില്‍ നിന്നു നേരിടുന്ന ചൂഷണത്തിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ രംഗത്ത്‌. മത്സ്യമൊത്ത വ്യാപാരികളുടെ ചൂഷണത്തില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കണമെന്ന്‌ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.
ജില്ലയില്‍ ഹാര്‍ബറുകളും മത്സ്യ സംഭരണ കേന്ദ്രങ്ങളും സ്‌ഥാപിക്കണമെന്നും കമ്മിഷനംഗം പി. മോഹനദാസ്‌ ഫിഷറീസ്‌ സെക്രട്ടറിക്ക്‌ നിര്‍ദ്ദേശം നല്‍കി.
തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യം വില്‍പന നടത്തുമ്പോള്‍ മൊത്ത വ്യാപാരികളുടെ ചൂഷണത്തിന്‌ ഇരയാകുന്നുവെന്നാരോപിച്ച്‌ കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ആന്റണി കുരിശുങ്കല്‍ നല്‍കിയ പരാതിയിലാണ്‌ നടപടി. കടലില്‍ നിന്നും കൊണ്ടുവരുന്ന അഞ്ച്‌ കുട്ട മത്സ്യത്തിന്‌ ഒരു കുട്ട സൗജന്യമായി മൊത്ത വ്യാപാരികള്‍ക്ക്‌ നല്‍കണമെന്ന്‌ പരാതിയില്‍ പറഞ്ഞു.
ജില്ലാ കലക്‌ടറില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട്‌ വാങ്ങി. ഒരു കുട്ട മത്സ്യം സൗജന്യമായി കൊടുക്കണമെന്ന ആവശ്യത്തില്‍ മത്സ്യ മൊത്ത കച്ചവടക്കാര്‍ ഉറച്ചു നില്‍ക്കുകയാണെന്നും 2018 ജനുവരി നാലിന്‌ വിളിച്ച യോഗം അലസിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മത്സ്യബന്ധനം നടത്തുന്നവര്‍ക്ക്‌ അപൂര്‍വമായാണ്‌ കൂടുതല്‍ മത്സ്യം ലഭിക്കുന്നതെന്ന്‌ കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. അപ്പോഴെല്ലാം മൊത്ത കച്ചവടക്കാര്‍ അവര്‍ക്ക്‌ താത്‌പര്യമുള്ള വിലയാണ്‌ ന കുന്നത്‌. ചന്തകടവുകളില്‍ മത്സ്യ വില്‍പന നിയന്ത്രിക്കുന്നത്‌ മൊത്ത വ്യാപാരികളാണ്‌. ഇവരുടെ ചൂഷണം തടയാന്‍ ആവശ്യത്തിന്‌ ഹാര്‍ബറുകളും മത്സ്യസംഭരണ വിപണന ശാലകളും അടിയന്തിരമായി സ്‌ഥാപിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അനുകൂല തീരുമാനമുണ്ടാകണമെന്ന്‌ കമ്മിഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.

അനധികൃത മത്സ്യബന്ധനം;
ബോട്ട്‌ പിടിച്ചെടുത്തു

ആലപ്പുഴ: ജില്ലയുടെ തീരത്ത്‌ അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട്‌ പിടികൂടി. നിയമം ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയ ബോട്ട്‌ അര്‍ത്തുങ്കല്‍ ഭാഗത്ത്‌ നിന്ന്‌ ഫിഷറീസ്‌ വകുപ്പ്‌ പിടിച്ചെടുക്കുകയായിരുന്നു. ദൂരപരിധി ലംഘിച്ച്‌ കരവലി, മത്സ്യബന്ധനം നടത്തിയതിനാണ്‌ പീറ്റര്‍ എമേഴ്‌സണിന്റെ ഉടമസ്‌ഥതയിലുള്ള എറണാകുളം രജിസ്‌ട്രേഷനോടുകൂടിയ യാസീന്‍ എന്ന ബോട്ട്‌ പിടികൂടിയത്‌.
രണ്ട്‌ ദിവസമായി ബോട്ടുകള്‍ കരയോട്‌ ചേര്‍ന്ന്‌ അനധിക്യതമായി മത്സ്യബന്ധനം നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന്‌ ഫിഷറീസിന്റെ പട്രോള്‍ ബോട്ട്‌ കായംകുളം മുതല്‍ അര്‍ത്തുങ്കല്‍ വരെ പട്രോളിംഗ്‌ നടത്തിയിരുന്നെങ്കിലും അനധികൃത മത്സ്യബന്ധന ബോട്ടുകള്‍ പുറംകടലിലേയ്‌ക്ക്‌ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം ആസൂത്രിതമായി നടന്ന പട്രോളിംഗിലാണ്‌ അര്‍ത്തുങ്കല്‍ ഭാഗത്ത്‌ കരയോട്‌ ചേര്‍ന്ന്‌ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നതായി കണ്ടെത്തിയ ബോട്ട്‌ കസ്‌റ്റഡിയിലെടുത്തത്‌.

ഈ ബോട്ട്‌ പിടിച്ചെടുക്കുന്ന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി കായംകുളം അഴീക്കല്‍ ഹാര്‍ബറിലേയ്‌ക്ക്‌ കൊണ്ടുപോയി. തുടര്‍ന്ന്‌ നിയമനടപടികള്‍ക്കായി ആലപ്പുഴ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ക്ക്‌ കൈമാറുകയും നിയമാനുസൃതമായ പിഴ ചുമത്തുകയും ചെയ്യും. വരും ദിവസങ്ങളിലും ആലപ്പുഴയുടെ തീരപ്രദേശത്ത്‌ ശക്‌തമായ പട്രോളിംഗ്‌ നടത്തി അനധികൃതമായ മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌് ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു. ആലപ്പുഴ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ സുഹൈര്‍.കെ.യുടെ നിര്‍ദ്ദേശ പ്രകാരം അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ കെ.നൗഷര്‍ഖാന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഗാര്‍ഡുമാരായ ജിഷ്‌ണ, ജോസഫ്‌, യേശുദാസന്‍, ലൈഫ്‌ ഗാര്‍ഡുമാരായ ജോര്‍ജ്‌, ജയന്‍ എന്നിവര്‍ പട്രോളിംഗിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 16 May 2019 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW