Wednesday, July 17, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.41 AM

താരമായി അഴീക്കോടന്‍ മാഷ്‌

uploads/news/2019/05/308333/2.jpg

തിരുവനന്തപുരം: ലജ്‌ജാവതിയേ... നിന്റെ കള്ളക്കടക്കണ്ണില്‍ താഴം പൂവോ താമരത്താരോ, തേനോ തേന്‍ നിലാവോ ജാസി ഗിഫ്‌റ്റ് പാടി തുടങ്ങിയപ്പോള്‍ അഴീക്കോടന്‍ ചന്ദ്രന്‍ മാഷിനും വെറുതേ നില്‍ക്കാനായില്ല. അദ്ദേഹം ഔദ്യോഗിക പദവികളുടെ ജാഡ കാണിക്കാതെ ജാസിയുടെ പാട്ടിനും താളത്തിനും ഒപ്പം ചുവട്‌ വെച്ചു. അതോടെ ആവേശത്തിലായിരുന്ന കുട്ടികള്‍ അതുക്കുംമേലെ ആഹ്ലാദത്തിലായി. സംസ്‌ഥാന ശിശുക്ഷേമ സമിതിയുടെ വൈസ്‌ പ്രസിഡന്റാണ്‌ അഴീക്കോടന്‍ മാഷ്‌. മേളയുടെ സംഘടാനത്തിന്റെ തുടക്കം മുതല്‍ ശാന്താനായി, സൗമ്യനായി മാഷ്‌ കുട്ടികള്‍ക്കൊപ്പമുണ്ട്‌. കണ്ണൂര്‍ ജില്ലാ ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന പ്രധാനികളില്‍ ഒരാളാണ്‌ അഴീക്കോടന്‍ ചന്ദ്രന്‍ മാഷ്‌. അടുത്തിടെ ഇദ്ദേഹത്തിന്‌ വടവതി വാസു സ്‌മാരക അവാര്‍ഡ്‌ ലഭിച്ചു.

Ads by Google
Advertisement
Wednesday 15 May 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW