Monday, May 20, 2019 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.35 AM

ഹെല്‍മെറ്റ്‌ മറക്കേണ്ട: പിഴ 600 രൂപ വരെയാകും

uploads/news/2019/05/308299/3.jpg

പാലക്കാട്‌: ഹെല്‍മെറ്റ്‌ ഇടാതെ ഇരുചക്രവാഹനങ്ങളില്‍ പറക്കുന്നവര്‍ പിടിച്ചാല്‍ നൂറുരൂപയടച്ച്‌ പോകാമെന്നു കരുതണ്ട. ഹെല്‍മെറ്റില്ലാതെ മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിയിലായാല്‍ 600 രൂപവരെ പിഴ ഈടാക്കും. അതുകൊണ്ടും കഴിയില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ എടപ്പാള്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസില്‍ ബോധവത്‌ക്കരണ ക്ലാസില്‍ നിര്‍ബന്ധമായി പങ്കെടുക്കുകയും വേണം.
വ്യത്യസ്‌തമായ രീതിയില്‍ ഹെയര്‍ സ്‌റ്റൈല്‍ സൂക്ഷിക്കാനാണ്‌ ഹെല്‍മറ്റ്‌ ധരിക്കാന്‍ മടിക്കുന്നതെന്ന്‌ മോട്ടോര്‍ വാഹനവകുപ്പ്‌ അധികൃതര്‍ പറയുന്നു. മൂന്നുപേരുമായുള്ള ഇരരുചക്രയാത്രയും വ്യാപകമാവുന്നുണ്ട്‌. ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ ഇരട്ടിപ്പിഴ നല്‍കേണ്ടി വരും.
ഗതാഗതനിയമം തെറ്റിച്ച്‌ വാഹനം ഓടിച്ചതിന്‌ രണ്ടാഴ്‌ച്ചയ്‌ക്കിടെ 1475 പേര്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പിടിയിലായി. ഇവരില്‍നിന്നും 14,21,550 രൂപ പിഴയീടാക്കി. ഹെല്‍മെറ്റ്‌ ധരിക്കാത്തവര്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടുള്ള ഡ്രൈവിംഗ, സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാത്തവര്‍, അമിതവേഗത, അമിതഭാരം, അനധികൃത ടാക്‌സി, ഇന്‍ഷുറന്‍സ്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ഇല്ലാത്തവര്‍, സമാന്തര സര്‍വീസ്‌ തുടങ്ങിയ നിയമ ലംഘനങ്ങളാണ്‌ പിടികൂടിയത്‌.
മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്നാംകണ്ണ്‌ പ്രവര്‍ത്തനം ആരംഭിച്ച്‌ ഒരു മാസത്തിനിടെ നിയമലംഘനത്തിന്‌ ചിത്രമടക്കം നോട്ടീസ്‌ അയച്ചത്‌ 35 ഓളം വാഹനങ്ങള്‍ക്ക്‌. അധികൃതര്‍ കൈ കാണിച്ച്‌ നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ നിര്‍ത്താതെ വെട്ടിച്ചുപോകുന്നവര്‍ക്ക്‌ ഉദ്യോഗസ്‌ഥര്‍ മൊബൈല്‍ ഫോണില്‍ എടുത്ത ചിത്രങ്ങളടക്കം വാഹന ഉടമയുടെ വിലാസത്തില്‍ പിഴ അടയ്‌ക്കാന്‍ ആവശ്യപ്പെട്ട്‌ നോട്ടീസ്‌ അയക്കും.

Ads by Google
Advertisement
Wednesday 15 May 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW