Tuesday, May 21, 2019 Last Updated 18 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.32 AM

നെല്ലു സംഭരിച്ചിട്ട്‌ ഒരു മാസം; പണം ലഭിക്കാതെ കര്‍ഷകര്‍

uploads/news/2019/05/308287/2.jpg

കടുത്തുരുത്തി: ഒരു മാസമായി സെപ്ലെകോ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കുന്നില്ല. കര്‍ഷകര്‍ ദുരിതത്തില്‍. ഈ സീസണിലെ രണ്ടാം സീസണില്‍ സംഭരിച്ച നെല്ലിന്റെ പണമാണ്‌ ഇതുവരെയും ലഭിക്കാത്തത്‌. ഇതോടെ വായ്‌പ എടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചും കൃഷിയിറക്കിയ കര്‍ഷകര്‍ പണം തിരിച്ചടക്കാന്‍ കഴിയാതെ വലയുകയാണ്‌. മാത്രമല്ല അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനുള്ള പണവും നെല്ലില്‍ നിന്നാണു കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നത്‌.
എന്നാല്‍ പണം ലഭിക്കാതെ വന്നതു കര്‍ഷകര്‍ക്ക്‌ ഇരുട്ടടിയായിരിക്കുകയാണ്‌. കഴിഞ്ഞ മാസം 20നു പി.ആര്‍.എസ്‌. എഴുതി ബാങ്കില്‍ നല്‍കിയെങ്കിലും പണം ഇതുവരെയും ലഭിച്ചില്ലെന്നു കര്‍ഷകര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ പി.ആര്‍.എസ്‌. ബാങ്കില്‍ കൊടുത്താല്‍ ഒരാഴ്‌ചയ്‌ക്കകം പണം ലഭിക്കുമായിരുന്നു.
സര്‍ക്കാര്‍ നിശ്‌ചയിച്ചിരിക്കുന്ന ബാങ്കുകള്‍ പണം കര്‍ഷകര്‍ക്ക്‌ ലോണായാണു നല്‍കുന്നത്‌. സീസണിന്റെ തുടക്കത്തില്‍ കൃത്യമായി പണം കര്‍ഷകര്‍ക്കു ലോണായി ലഭിച്ചിരുന്നു. ഇതിന്റെ പലിശ സര്‍ക്കാര്‍ നല്‍കും. എന്നാല്‍ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ സെപ്ലെകോ സംഭരിക്കുന്ന പണം നല്‍കേണ്ടതു കോട്ടയത്തെ ഓഫീസില്‍ നിന്നാണ്‌. മാത്രമല്ല, പ്രളയത്തിനു ശേഷം രണ്ടു സീസണിലെ കൊയ്‌ത്ത്‌ ഒരേ സമയം നടന്നു നെല്ലു സംഭരിച്ചതും പണത്തിനായി പി.ആര്‍.എസുമായി എത്തുന്ന കര്‍ഷകരുടെ എണ്ണം കൂടിയതുമാണു പണം ലഭിക്കാന്‍ താമസം നേരിടുന്നതെന്ന്‌ കോട്ടയം പാഡി ഓഫീസര്‍ പറഞ്ഞു. അതേമസയം, നെല്ലു സംഭരണം അവസാന ഘട്ടത്തിലാണ്‌. ചങ്ങനാശേരി താലൂക്കിലെ ചില പാടശേഖരങ്ങളില്‍ മാത്രമാണ്‌ ഇനി കൊയ്‌ത്ത്‌ അവശേഷിക്കുന്നത്‌.

െബെജു പെരുവ

Ads by Google
Advertisement
Wednesday 15 May 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW