Tuesday, May 21, 2019 Last Updated 12 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.30 AM

വര്‍ണവിസ്‌മയം തീര്‍ത്ത്‌ സ്‌കൂള്‍ വിപണി; താരങ്ങളായി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍

uploads/news/2019/05/308263/1.jpg

കട്ടപ്പന: വേനലവധി കഴിഞ്ഞ്‌ സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിപണി സജീവമായി. പുത്തന്‍ കുടയും ഇഷ്‌ട കാര്‍ട്ടൂണ്‍ താരങ്ങളുടെ ചിത്രമുള്ള ബാഗും തൂക്കി സ്‌കൂളിലേക്ക്‌ പോകാന്‍ ഒരുങ്ങുകയാണ്‌ കുട്ടിക്കൂട്ടങ്ങള്‍.
വൈവിധ്യമാര്‍ന്ന ബാഗുകളുടെയും കുടകളുടെയും വന്‍ശേഖരമാണ്‌ ഇത്തവണത്തെ വിപണിയെയും സജീവമാക്കുന്നത്‌.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ വില വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും വിപണിയെ ഇതൊന്നും ബാധിച്ചിട്ടില്ല. ആദ്യമായി സ്‌കൂളില്‍ പോകാന്‍ തയാറെടുക്കുന്ന കുരുന്നുകളെ ലക്ഷ്യമിട്ട്‌ തന്നെയാണ്‌ ഇത്തവണത്തെ സ്‌കൂള്‍ വിപണി ഒരുങ്ങിയിരിക്കുന്നത്‌. കാര്‍ട്ടൂര്‍ കഥാപാത്രങ്ങളെയും സൂപ്പര്‍ ഹീറോകളെയും ഉള്‍ക്കൊള്ളിച്ച്‌ നിര്‍മിച്ചിരിക്കുന്ന ബാഗുകള്‍ക്കും കുടകള്‍ക്കുമാണ്‌ ആവശ്യക്കാര്‍ ഏറെയും. ഡോറ, ചോട്ടാ ഭീം തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിച്ച ബാഗുകളും കുടകളുമാണ്‌ കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നത്‌. ആണ്‍കുട്ടികള്‍ക്ക്‌ പ്രത്യേകമായി സ്‌പൈഡര്‍മാന്‍, അവഞ്ചേര്‍സ്‌ കഥാപാത്രങ്ങളേയും പ്രിന്റ്‌ ചെയ്‌തുള്ള ആകര്‍ഷണീയമായ ബാഗുകളും വിപണിയിലെത്തിക്കഴിഞ്ഞു. കുടകളുടെ കാര്യവും വ്യത്യസ്‌തമല്ല. ഡോറ ബുജി, മായാവി ചിത്രങ്ങള്‍ പ്രിന്റ്‌ ചെയ്‌ത കുടകളും തിരിച്ചു തുറക്കാനാവുന്ന റിവൈസ്‌ കുടകളും പുതുതായി വിപണിയിലുണ്ട്‌. കറുത്ത നിറത്തിലുള്ള കുടകള്‍ വിപണിയോട്‌ വിടപറയുകയും ആ സ്‌ഥാനം കളര്‍ കുടകള്‍ കൈയ്യടക്കുകയും ചെയ്‌തു കൊണ്ടിരിക്കുകയാണ്‌. കുടകള്‍ക്കൊപ്പം സൗജന്യമായി ലഭിക്കുന്ന പലതരത്തിലുള്ള കളിപ്പാട്ടങ്ങള്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ഏറെ സഹാകമാണെന്നാണ്‌ വ്യാപാരികളുടെ അഭിപ്രായം.
ഇത്തരത്തിലുള്ള ബാഗുകളും കുടകളും എന്ത്‌ വിലകൊടുത്ത്‌ വാങ്ങിക്കാനും ഉപഭോക്‌താക്കള്‍ തയാറുമാണ്‌. അതേസമയം വിവിധ വര്‍ണത്തിലും ആകൃതിയിലുമുള്ള ചൈനീസ്‌ കുടകള്‍ ഇത്തവണയും കുട വിപണി കീഴടക്കി കഴിഞ്ഞു. ബ്രാന്‍ഡഡ്‌ കുടകള്‍ക്ക്‌ 500 രൂപ മുതല്‍ ഈടാക്കുമ്പോള്‍ 100 രൂപയ്‌ക്ക്‌ വരെ ചൈനീസ്‌ കുടകള്‍ ലഭിക്കും. കിഡ്‌സ്‌ സൂപ്പര്‍, സ്‌പ്ലാഷ്‌ ഹീറോ, ഫൈവ്‌ ഫോള്‍ഡ്‌, ത്രീ ഫോള്‍ഡ്‌ കുടകള്‍ തുടങ്ങിയവയാണ്‌ കുട വിപണിയിലെ താരങ്ങള്‍. ഇവയ്‌ക്കു പുറമെ ബാഗ്‌ കമ്പനികള്‍ നല്‍കുന്ന ഓഫറുകളുമുണ്ട്‌. ബാഗ്‌ വാങ്ങുമ്പോള്‍ ഒരു കുട ഫ്രീ ആയി നല്‍കുന്നുമുണ്ട്‌. കൂടാതെ ലൈറ്റ്‌ കത്തുന്ന ഇന്‍സ്‌ട്രമെന്റ്‌ ബോക്‌സിനും ചൂട്‌ നില്‍ക്കുന്ന വാട്ടര്‍ ബോട്ടിലിനും ആവശ്യക്കാര്‍ ഏറെ. വിവിധ തരത്തിലുള്ള ലഞ്ച്‌ ബോക്‌സ്‌ വാങ്ങാനും വന്‍ തിരക്കാണ്‌. 200 പേജുള്ള വലിയ കോളജ്‌ നോട്ടുബുക്കുകളുടെ ഏറ്റവും കുറഞ്ഞവില ഇത്തവണ 30 രൂപയാണ്‌.
ചെറിയ ബുക്കുകള്‍ക്കാവട്ടെ 22 മുതല്‍ 25 രൂപ വരെ നല്‍കണം. സ്‌കൂള്‍ വിപണിയില്‍ പുതിയതായെത്തിയിരിക്കുന്ന മറ്റൊരു പ്രത്യേകത സ്‌റ്റീല്‍ വാട്ടര്‍ ബോട്ടിലുകളും ലഞ്ച്‌ ബോക്‌സുകളുമാണ്‌. പ്ലാസ്‌റ്റിക്ക്‌ സാധനങ്ങളുടെ ദൂഷ്യവശങ്ങള്‍ ജനങ്ങള്‍ മനസിലാക്കിയതും പല സ്‌കൂളുകളും പ്ലാസ്‌റ്റിക്ക്‌ വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കുന്നത്‌ നിരോധിച്ചതിനാലും സ്‌റ്റീല്‍ കൊണ്ട്‌ നിര്‍മിച്ചവയാണ്‌ വിപണിയിലുമുള്ളതെന്നാണ്‌ വില്‍പനക്കാര്‍ പറയുന്നത്‌.

Ads by Google
Advertisement
Wednesday 15 May 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW