Tuesday, July 16, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.29 AM

അനധികൃത പാര്‍ക്കിംഗ്‌ അധികൃതര്‍ അനാസ്‌ഥയില്‍

uploads/news/2019/05/308257/1.jpg

വരാപ്പുഴ: കണ്ടെയ്‌നര്‍ റോഡിലെ അനധികൃത പാര്‍ക്കിംഗിനെതിരേ നടപടി സ്വീകരിക്കാത്തതിനാല്‍ അപകടങ്ങള്‍ വര്‍ധിക്കുന്നത്‌ ആശങ്ക ജനിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം ഒരുകുട്ടിയുടെ ജീവന്‍ പൊലിഞ്ഞതാണ്‌ അവസാനത്തെ സംഭവം. നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ പിന്നില്‍ ബൈക്ക്‌ ഇടിച്ചു അമലോ(7) മരണമടഞ്ഞിരുന്നു. കണ്ടെയ്‌നര്‍ പാര്‍ക്കിംഗിന്‌ സ്‌ഥല അനുവദിക്കാതെ കൂടുതല്‍ പണം കൊയ്ായന്‍ സ്‌ഥലം മുഴുവനും കണ്ടെയ്‌നര്‍ ഡമ്പിങ്‌ യാഡുകളാക്കി മാറ്റിയിരിക്കുകയാണ്‌.
പാര്‍ക്കിങ്ങിന്‌ നല്‍കുന്നതിനേക്കാള്‍ വരുമാനം ഡമ്പിങ്‌യാര്‍ഡുകളാക്കിയാല്‍ ലഭിക്കും. വല്ലാര്‍പാടം ടെര്‍മിനലില്‍ വരുന്ന ലോറികളുടെ പാര്‍ക്കിങ്ങിനായി ഗോശ്രീ രണ്ടാംപാലത്തിനു വടക്ക്‌ റെയില്‍വേ പാലത്തിന്‌ പടിഞ്ഞാറുവശത്തായി തണ്ണിര്‍തടം നികത്തിയെടുത്തസ്‌ഥലം പോര്‍ട്ട്‌ ട്രസ്‌റ്റ് കണ്ടെയ്‌നര്‍ ഡമ്പിങ്‌ യാഡാക്കിയിരുന്നു. കണ്ടെയ്‌നര്‍ റോഡിലെ അനധികൃത പാര്‍ക്കിംഗിനെതിരേ നടപടിയെടുക്കാന്‍ ഹൈക്കോടതി രണ്ടുതവണ നിര്‍ദേശംനല്‍കിയിരുന്നു. ഇതേ തുടര്‍ന്ന്‌ ജില്ലാ ഭരണകൂടം നടപടിയുമായി രംഗത്തുവന്നപ്പോള്‍ പാര്‍ക്കിംഗ്‌ കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടുംപഴയപടി തുടരുകയാണ്‌.

Ads by Google
Advertisement
Wednesday 15 May 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW