Saturday, July 20, 2019 Last Updated 3 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.28 AM

ചെറുകോല്‍ പൂരം സമാപിച്ചു

uploads/news/2019/05/308250/3.jpg

മാവേലിക്കര: ശുഭാനന്ദ ഗുരുദേവന്റെ പൂരം ജന്മനക്ഷത്ര മഹോത്സവം സമാപിച്ചു. ജന്മനക്ഷത്ര സമ്മേളനം ചെറുകോല്‍ ശുഭാനന്ദാശ്രമത്തില്‍ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. സാമൂഹിക അസമത്വങ്ങളും പാര്‍ശ്വവര്‍ക്കരണവും ഉച്ചനീചത്വങ്ങളും മനുഷ്യമനസില്‍ നിന്നും മാറ്റിയെടുക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച പുണ്യഗുരുവായിരുന്നു ശുഭാനന്ദ ഗുരുദേവനെന്ന്‌ മന്ത്രി പറഞ്ഞു. മൃഗീയവാസനകള്‍ മനസില്‍ നിന്നും മാറ്റപ്പെടുമ്പോള്‍ സാമൂഹിക നവോത്ഥാനം സുസാധ്യമാകും. അപ്രകാരം പ്രവര്‍ത്തിച്ച പുണ്യാത്മാക്കളുടെ വേറിട്ട ചിന്തകളാണ്‌ കേരള നവോത്ഥാനത്തിന്‌ കാരണക്കാരായി ഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രസ്‌റ്റ്‌ സെക്രട്ടറി സ്വാമി ഗീതാനന്ദന്‍ അധ്യക്ഷത വഹിച്ചു. ദേവാനന്ദ ഗുരുദേവന്‍ അനുഗ്രഹപ്രഭാഷണം നടത്തി.
മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. സജിചെറിയാന്‍ എം.എല്‍.എ, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.എന്‍.നാരായണന്‍, സ്വാമി വിവേകാനന്ദന്‍, സ്വാമി ധര്‍മതീര്‍ത്ഥര്‍, പി.കെ.വിജയപ്രസാദ്‌ എന്നിവര്‍ പങ്കെടുത്തു. ജന്മനക്ഷത്ര ഘോഷയാത്ര ആശ്രമത്തില്‍ നിന്നാരംഭിച്ച്‌ പുതിയകാവ്‌, മാവേലിക്കര മിച്ചല്‍ ജങ്‌ഷന്‍, മണ്ഡപത്തിന്‍കടവ്‌ വഴി ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു.

Ads by Google
Advertisement
Wednesday 15 May 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW