Tuesday, May 21, 2019 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.28 AM

കരിമീന്‍ മോഷണം തടയാന്‍ ശ്രമിച്ച റിട്ട. ഡിവൈ.എസ്‌.പിക്ക്‌ നേരേ ആക്രമണം; എട്ടംഗസംഘം അറസ്‌റ്റില്‍

uploads/news/2019/05/308248/1.jpg

ആലപ്പുഴ: അര്‍ധരാത്രിയില്‍ കരിമീന്‍ മോഷണം തടയാന്‍ ശ്രമിച്ച റിട്ട. ഡിവൈ.എസ്‌.പിയെ ആക്രമിച്ച അഞ്ചംഗ സംഘം അറസ്‌റ്റില്‍.
ആലപ്പുഴ ഗുരുമന്ദിരം വാര്‍ഡ്‌ പള്ളിപ്പറമ്പില്‍ വിനീഷ്‌(30), വാടയ്‌ക്കല്‍ വാര്‍ഡ്‌ പള്ളിപ്പറമ്പില്‍ കണ്ണന്‍ (32), വാടയ്‌ക്കല്‍ പള്ളിപ്പറമ്പില്‍ ഷെമീര്‍ (32), കുതിരപ്പന്തി വാര്‍ഡ്‌ കന്നിട്ടവെളി ആരോമല്‍ (22), ഗുരുമന്ദിരം വാര്‍ഡ്‌ പള്ളിപ്പറമ്പില്‍ വിനോദ്‌ (22), വാടയ്‌ക്കല്‍ വാര്‍ഡ്‌ പള്ളിപ്പറമ്പില്‍ ശ്രീഹരി (21),ഗുരുമന്ദിരം വാര്‍ഡ്‌ പാല്യത്തയ്യില്‍ അന്‍സാരി ( 28), പക്രു എന്ന്‌ വിളിക്കുന്ന രഞ്‌ജിത്‌ എന്നിവരെയാണ്‌
ജില്ലാ പോലീസ്‌ മേധാവി കെ.എം.ടോമിയുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ ഡിവൈ.എസ്‌പി. പി.വി. ബേബിയുടെ നേതൃത്വത്തില്‍ സൗത്ത്‌ സി.ഐ. കെ.എസ്‌.അരുണ്‍, എസ്‌.ഐ. എസ്‌. ദ്വിജേഷ്‌ എന്നിവരുള്‍പ്പെട്ട സംഘം അറസ്‌റ്റു ചെയ്‌തത്‌. കഴിഞ്ഞ മാര്‍ച്ച്‌ നാലിന്‌ രാത്രി 11.30 നായിരുന്നു സംഭവം.
ആലപ്പുഴ ചങ്ങനാശേരി റോഡില്‍ പക്കി ജങ്‌ഷന്‌ കിഴക്കു ഭാഗത്തുളള ഫാ. ജോസഫ്‌ സെബാസ്‌റ്റ്യന്‍, ജോസ്‌ കൊല്ലംപറമ്പിലിന്റെ ഉടമസ്‌ഥതയിലുള്ള മീന്‍വളര്‍ത്തല്‍ കുളത്തില്‍ നിന്നും മൂന്ന്‌ ബൈക്കുകളിലായെത്തിയ എട്ടംഗ സംഘം അതിക്രമിച്ച്‌ കയറി മീന്‍ വല വീശിപ്പിടിക്കുകയായിരുന്നു. ഇതുകണ്ട്‌ അയല്‍വാസിയായ റിട്ട. ഡിവൈ.എസ്‌.പി.യും പോലീസ്‌ പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ സി.കെ.ഉത്തമന്‍ സ്‌ഥലത്തേക്ക്‌ ചെല്ലുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്‌തു. രോഷാകുലരായ പ്രതികള്‍ ഉത്തമനെ ആക്രമിച്ച ശേഷം മീനുമായി പള്ളാത്തുരുത്തി ഭാഗത്തേക്ക്‌ രക്ഷപ്പെടുകയായിരുന്നു.സംഭവസ്‌ഥലത്ത്‌ നിന്നും കുറച്ച്‌ മാറി പ്രതികളിലൊരാള്‍ സഞ്ചരിച്ച ബൈക്കിന്റെ സി.സി.ടി.വി. ദൃശ്യമാണ്‌ സൂചന നല്‍കിയത്‌.
ഇയാളുമായി രൂപസാദൃശ്യമുള്ള നിരവധി പേരെയാണ്‌ പോലീസ്‌ ചോദ്യം ചെയ്‌തത്‌. കൂടാതെ കുട്ടനാട്‌ ആര്‍.ടി ഓഫീസില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള ഈ ബൈക്കിന്റെ അതേ മോഡല്‍ വാഹനങ്ങള്‍ പരിശോധിച്ചും ആലപ്പുഴ ആര്‍.ടി ഓഫീസില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള അതേ മോഡലിന്റെ 329 ബൈക്കുകളും പല സംഘങ്ങളായി തിരിഞ്ഞ്‌ പരിശോധിച്ചാണ്‌ പോലീസ്‌ പ്രതികളിലേക്കെത്തിയത്‌.നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും പോലീസുകാരനെ കല്ലുകൊണ്ട്‌ തലക്കിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയുമായ വിനീഷായിരുന്നു ആക്രമണത്തിന്‌ നേതൃത്വം കൊടുത്തതെന്ന്‌ പോലീസ്‌ പറഞ്ഞു.
സീനിയര്‍ സി.പി.ഒ മാരായ മോഹന്‍കുമാര്‍, സുധീര്‍, ശരത്‌ ചന്ദ്രന്‍, സാനു, പ്രേംജി, സി.പി.ഒമാരായ സിദ്ദീഖ്‌, അരുണ്‍ ,പ്രവീഷ്‌, മന്‍സൂര്‍, റോബിന്‍സണ്‍,സുഭാഷ്‌ എന്നിവരുള്‍പ്പെട്ട സംഘമാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

Ads by Google
Advertisement
Wednesday 15 May 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW