Sunday, July 14, 2019 Last Updated 8 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.28 AM

ആരോപണങ്ങള്‍ക്കു പിന്നില്‍ വ്യാജസഖാക്കളാണെന്നു യു.പ്രതിഭ

uploads/news/2019/05/308247/4.jpg

കായംകുളം: വ്യാജ സഖാക്കളാണ്‌ തനിക്കെതിരായി കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന്‌ യു.പ്രതിഭ എം.എല്‍.എയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌. താലൂക്കാശുപത്രി വികസനവുമായി ബന്ധപ്പെട്ട്‌ ആരോഗ്യ മന്ത്രിയുടെ ഫേസ്‌ബുക്ക്‌ പേജില്‍ കഴിഞ്ഞ ദിവസം എം.എല്‍.എ കമന്റിട്ടിരുന്നു.
ഇതേച്ചൊല്ലി സി.പി.എമ്മിലുംപരാതി ഉയര്‍ന്നു. മന്ത്രിയും ഇത്‌ തെറ്റാണെന്ന്‌ ചൂണ്ടിക്കാട്ടി. ഇതോടെ യു.ഡി.എഫിലെയും സി.പി.എമ്മിലെയും പ്രവര്‍ത്തകര്‍ എം.എല്‍.എയ്‌ക്കെതിരെ ഫേസ്‌ബുക്കില്‍ നിറഞ്ഞു. ഇതോടെയാണ്‌ വ്യാജന്മാര്‍ക്കെതിരെ എം.എല്‍.എ പോസ്‌റ്റിട്ടത്‌.
താലൂക്കു്‌ ആശുപത്രിയുടെ പേരില്‍ നിര്‍ദോഷകരമായ ഒരു കമന്റിട്ടതിന്‌ എന്തൊരു ആക്രമണമായിരുന്നെന്നും മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനാ കാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ ഗ്യാങ്‌ അറ്റാക്ക്‌ മനസിലാക്കാന്‍ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച്‌ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളിലെ കുറച്ചുപേര്‍ ആഘോഷമാക്കിയപ്പോള്‍ കുറച്ച്‌ വ്യാജസഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു.
എന്റെ അക്കൗണ്ട്‌ വരെ പൂട്ടിക്കുമെന്ന്‌ പറഞ്ഞവരുണ്ട്‌. വ്യക്‌തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ടെന്ന്‌ ചില കമന്റിലൂടെ മനസിലായി. എന്റെ കുടുംബജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത്‌ കണ്ടു. അവരെയൊക്കെ സഖാവെന്ന്‌ സംബോധന ചെയ്യാന്‍ ഞാന്‍ അറയ്‌ക്കും. സഖാവ്‌ എന്ന വാക്കിന്‌ അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ്‌ ഇതിനൊക്കെ പറയേണ്ടതെന്നായിരുന്നു എം.എല്‍.എയുടെ പോസ്‌റ്റ്‌. എന്നാല്‍ ഇതിനെതിരെ ചിലര്‍ രംഗത്തു വന്നു.
വിശുദ്ധ എം.എല്‍.എ അറിയാന്‍, ചുമ്മാകേറി സൈബര്‍ ഗുണ്ടകള്‍ എന്നൊന്നും ചൊറിയേണ്ട.
നിങ്ങളെക്കാള്‍ ഒരു പക്ഷേ സംഘടനാ പ്രവര്‍ത്തനം നടത്തിയവരും ഇവിടെ ഉണ്ടാകും. എല്ലാം എനിക്ക്‌ താഴെയാണ്‌ എന്നു തോന്നുന്നുണ്ടെങ്കില്‍ അതു മാറ്റാനുള്ള മരുന്നും തയാറാക്കും. അര്‍ഹതയില്ലാത്ത ചില പദവികളില്‍ ഇരുന്നവരെല്ലാം ബാധ്യതയായിട്ടുണ്ട്‌.
അത്‌ ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും എം.എല്‍.എ സാറേ ഞങ്ങള്‍ സൈബര്‍ ഗുണ്ടകള്‍ തന്നെയാണ്‌, ഈ പ്രസ്‌ഥാനത്തെ ആക്രമിക്കാന്‍ വരുന്നവനെ പ്രതിരോധിച്ചതിന്റെ പേരില്‍ ഞങ്ങള്‍ക്ക്‌ കിട്ടിയ അപരനാമം. ഈ ഗുണ്ടകള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ നിങ്ങള്‍ക്ക്‌ വേണ്ടിയും ശബ്‌ദിച്ചിരുന്നു.
ഇപ്പോ അവരോട്‌ പുച്‌ഛം തോന്നും നിങ്ങള്‍ക്ക്‌. നിങ്ങളില്‍ അഭിമാനമായിരുന്നു. നിങ്ങളുടെ നിയമസഭപ്രസംഗം കേട്ട്‌ ഒരുപാട്‌ ആവേശം കൊണ്ടിരുന്നു. ഒരു കാര്യം ഓര്‍മപ്പെടുത്തുന്നു. എം.എല്‍.എയായാലും മന്ത്രിയായാലും ആയിരങ്ങള്‍ ചോര കൊടുത്ത ഈ പ്രസ്‌ഥാനത്തെ കരിവാരി തേച്ചാല്‍ അത്‌ കൈയും കെട്ടി നോക്കിയിരിക്കാന്‍ നിങ്ങള്‍ പറഞ്ഞ ആ ഗുണ്ടകള്‍ തയാറല്ലെന്നുമുള്ള കമന്റുകള്‍ പോസ്‌റ്റുകളില്‍ നിറഞ്ഞിരുന്നു.

Ads by Google
Advertisement
Wednesday 15 May 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW