Tuesday, July 16, 2019 Last Updated 59 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.28 AM

റോഡും വശവും തമ്മില്‍ പൊക്കവ്യത്യാസം; നഗരത്തില്‍ അപകടം പെരുകുന്നു

ആലപ്പുഴ: നഗരത്തിലെ റോഡുകളും വശങ്ങളും അപകടങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നു. റോഡുകളുടെയും അരികും നടപ്പാതകളും തമ്മിലുള്ള ഉയരവ്യത്യാസം മൂലം അനേകം അപകടങ്ങളാണുണ്ടാകുന്നത്‌. കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇതു ഒരുപോലെ പ്രശ്‌നമാണ്‌. വാഹനങ്ങള്‍ വശങ്ങളിലേക്കിറക്കി പാര്‍ക്കു ചെയ്യാനും തിരിച്ചു ഓടിച്ചു കയറ്റാനും പലപ്പോഴും ബുദ്ധിമുട്ട്‌ ഏറെയാണ്‌. റോഡിലേക്കു കയറ്റാന്‍ വേഗത്തില്‍ വാഹനങ്ങള്‍ ഓടിച്ചുകയറ്റേണ്ടി വരുമ്പോഴുള്ള അപകടങ്ങള്‍ വേറെ. കാല്‍നടക്കാര്‍ തട്ടിമറിഞ്ഞു വീഴുകയും അവര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്യുന്നു.
റോഡരികില്‍ കൂടി പോകുന്ന ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞുള്ള അപകടങ്ങളും പെരുകുകയാണ്‌. ഓടിച്ചു വരുമ്പോള്‍ റോഡരികിലെ കുഴികള്‍ പെട്ടെന്നു ശ്രദ്ധയില്‍പ്പെടണമെന്നില്ല.
പ്രത്യേകിച്ചു രാത്രികാലങ്ങളില്‍. വിദ്യാലയവര്‍ഷവും കാലവര്‍ഷവും അടുത്ത മാസം ആരംഭിക്കുമ്പോള്‍ ഇത്തരം കെണികള്‍ മൂലമുള്ള യാത്രാതടങ്ങളും അപകടങ്ങളും പതിവാകും. ജില്ലാകോടതി പാലത്തിനു തെക്കുപടിഞ്ഞാറുള്ള വാടക്കനാല്‍ തെക്കേ റോഡ്‌ ബസ്‌ സ്‌്റ്റോപ്പ്‌ പരിസരത്തിന്റെ നില പരിതാപകരമാണ്‌. വശവുമായി രണ്ട്‌ അടിയെങ്കിലും ഉയരവ്യത്യാസം ഇവിടെ റോഡിനുണ്ട്‌. ധാരാളം വ്യാപാര സമുച്ചയങ്ങളുള്ള ഇവിടെ ജീവന്‍ പണയം വച്ചാണ്‌ ജനങ്ങള്‍ യാത്ര ചെയ്യുന്നതെന്നും കട്ടിംഗുകളും കുഴികളും നികത്തണമെന്നും തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ) ആവശ്യപ്പെട്ടു.ഉയരവ്യത്യാസം മൂലം അനേകംപേരാണ്‌ ഇവിടെ തട്ടിവീഴുന്നത്‌. മുല്ലയ്‌ക്കല്‍ വില്ലേജ്‌ ഓഫീസ്‌ സ്‌ഥിതി ചെയ്യുന്ന ചങ്ങലപാലത്തിനു സമീപവും സ്‌ഥിതി വ്യത്യസ്‌തമല്ല. വര്‍ഷങ്ങളായുള്ള കട്ടിംഗുകളും റോഡിന്റെ വശത്തു കാണാം. മുനിസിപ്പല്‍ ബസ്‌ സ്‌റ്റാന്‍ഡ്‌ ഇതിനടുത്തായതിനാല്‍ യാത്രക്കാരെല്ലാം ക്ലേശിക്കുകയാണ്‌.

Ads by Google
Advertisement
Wednesday 15 May 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW