Thursday, July 18, 2019 Last Updated 18 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.28 AM

എടത്വാ സെന്റ്‌ ജോര്‍ജ്‌ പള്ളിത്തിരുനാളിന്‌ കൊടിയിറങ്ങി

എടത്വാ: ദക്ഷിണേന്ത്യയിലെ പ്രശസ്‌ത തീര്‍ഥാടനകേന്ദ്രമായ എടത്വാ സെന്റ്‌ ജോര്‍ജ്‌് ഫൊറോനാപള്ളി വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാളിന്‌ എട്ടാമിടത്തോടെ കൊടിയിറങ്ങി.
തമിഴ്‌ വിശ്വാസികള്‍ നേതൃത്വം നല്‍കിയ വലിയ തിരുനാളിന്റെ തുടര്‍ച്ചയായി 18 ദിവസമായി നടന്നുവന്ന ഇടവകക്കാരുടെ പെരുന്നാളിനാണ്‌ കൊടിയിറങ്ങിയത്‌. ഇന്നലെ രാവിലെ ആറ്‌ മുതല്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കുശേഷം രണ്ടിന്‌ ഫാ. ജോസഫ്‌ കറുകയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമാപന വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും നടന്നു. തുടര്‍ന്ന്‌ നാലിന്‌ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം കുരിശടിയിലേയ്‌ക്ക്‌ നടന്നു. പള്ളിയുടെ പ്രധാന അള്‍ത്താരയില്‍ നിന്നാരംഭിച്ച പ്രദക്ഷിണം ആനവാതിലിലൂടെ പള്ളിയുടെ വടക്കുവശത്തുള്ള പാലം കടന്ന്‌ മാര്‍ക്കറ്റ്‌ ചുറ്റി അമ്പലപ്പുഴ-തിരുവല്ല റോഡരുകിലെ വലിയ കുരിശടി വലംവച്ച്‌ പള്ളിപ്പാലത്തിലൂടെ ദൈവാലയത്തില്‍ എത്തിച്ചേര്‍ന്നു.
വലിയ കുരിശടിയില്‍ നടന്ന പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകള്‍ക്ക്‌ ഫാ. മാത്യു കുഴിക്കാട്ടുമ്യാലില്‍ പ്രധാന കാര്‍മികനായിരുന്നു. പൂമാലകളും നോട്ടുമാലകളും വിശുദ്ധന്റെ ചെറിയ രൂപത്തില്‍ അര്‍പ്പിക്കാന്‍ വിശ്വാസികള്‍ തിക്കിത്തിരക്കി. കുരിശടിയില്‍ പ്രത്യേകം ബാരിക്കേഡ്‌ തീര്‍ത്താണ്‌ ദര്‍ശന സൗകര്യം ഒരുക്കിയത്‌.
പൊന്നിന്‍ കുരിശും വെള്ളിക്കുരിശും മുത്തുക്കുടകളുമായി പ്രാര്‍ഥനാപൂര്‍വ്വം വിശ്വാസികള്‍ പ്രദക്ഷിണ വീഥിയില്‍ അണിനിരന്നു. പ്രദക്ഷിണം പള്ളിക്ക്‌ വലംവച്ച്‌ അള്‍ത്താരയില്‍ മടങ്ങിയെത്തിയപ്പോള്‍ വികാരി ഫാ. മാത്യു ചൂരവടി കൊടിയിറക്കി. രാത്രി 9.30 ന്‌ വിശുദ്ധന്റെ തിരുസ്വരൂപം പ്രധാന നടയില്‍ പ്രതിഷ്‌ഠിച്ചതോടെ തിരുനാള്‍ കാലത്തിന്‌ സമാപനമായി.
അസി. വികാരിമാരായ ഫാ. വര്‍ഗീസ്‌ പുത്തന്‍പുര, ഫാ. തോമസ്‌ വെള്ളാനിക്കല്‍, ഫാ. ഡൊമിനിക്‌ കൊച്ചുമലയില്‍, ഫാ. ജോര്‍ജ്‌് തൈച്ചേരില്‍, ഫാ. ആന്റണി തോവാരി, ഫാ. ജോസഫ്‌ ചെമ്പിലകം, ഫാ. സെബാസ്‌റ്റ്യന്‍ കണ്ണാടിപ്പാറ, ഫാ. ജോസഫ്‌ ബംഗ്ലാവുപറമ്പില്‍, കൈക്കാരന്മാരായ ജോര്‍ജുകുട്ടി തോമസ്‌ പീഡികപ്പറമ്പില്‍, മത്തായി ജോസഫ്‌ പരുമൂട്ടില്‍, ലോനപ്പന്‍ തോമസ്‌ തെള്ളിയില്‍ എന്നിവര്‍ പങ്കെടുത്തു.
രാവിലെ ആറിന്‌ ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ ഫാ. ജോസഫ്‌ മുണ്ടകത്തില്‍, 7.30-ന്‌ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ്‌ പെരുന്തോട്ടം എന്നിവരുടെ കാര്‍മികത്വത്തില്‍ മദ്ധ്യസ്‌ഥ പ്രാര്‍ഥന.
ലദീഞ്ഞ്‌ വിശുദ്ധ കുര്‍ബാന എന്നിവ നടന്നു. ഫാ. വര്‍ഗീസ്‌ വെട്ടുകുഴിയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ റാസയും നടന്നു. തിരുസ്വരൂപദര്‍ശനത്തിനും സമാപന പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നതിനും ആയിരക്കണക്കിന്‌ ഭക്‌തര്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നത്‌.

Ads by Google
Advertisement
Wednesday 15 May 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW