Saturday, July 20, 2019 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.28 AM

സഹകരണ ബാങ്കില്‍ അനേ്വഷണം; സി.പി.എമ്മില്‍ പോരുമുറുകി

ചേര്‍ത്തല: മുന്‍ ഏരിയ സെന്റര്‍ അംഗത്തെ പുറത്താക്കിയതിന്‌ പിന്നാലെ സഹകരണ ബാങ്കില്‍ അനേ്വഷണം. സി.പി.എമ്മില്‍ പോരു രൂക്ഷമായി. സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലപാടിന്റെ പേരിലായിരുന്നു മുന്‍ ജീവനക്കാരനായിരുന്ന നേതാവിനെതിരെ നടപടിയെടുത്തത്‌. മുന്‍ ഭരണ സമിതി അംഗങ്ങളടക്കം ഒരുവിഭാഗം ഔദ്യോഗിക പാനലിനെതിരെ തെരഞ്ഞെടുപ്പില്‍ വിമതരായി മത്സരിച്ചിരുന്നു. ഇവര്‍ക്ക്‌ അനുകൂലമായ നിലപാട്‌ നേതാവ്‌ സ്വീകരിച്ചെന്ന ആരോപണം ഉയര്‍ത്തിയായിരുന്നു നടപടി. ഔദ്യോഗിക പക്ഷം അധികാരത്തില്‍ എത്തിയതോടെ ബാങ്കിലെ മുന്‍ ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അനുവാദത്തോടെ പരിശോധിച്ച്‌ തുടങ്ങി. ഇതിനായി സഹകരണ വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്‌.
ആദ്യഘട്ടം നടത്തിയ പരിശോധനയില്‍ വായ്‌പ ഇടപാടുകളില്‍ ഉള്‍പ്പടെ പൊരുത്തകേടുകള്‍ കണ്ടെത്തിയതായാണ്‌ സൂചന. ഇക്കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്‌ മുന്നിലെത്തിച്ച്‌ നടപടികള്‍ കൂടുതല്‍ ശക്‌തമാക്കാനും ഔദ്യോഗിക പക്ഷം നീക്കം തുടങ്ങി. ഇതുസംബന്ധിച്ച്‌ വിശദമായ അനേ്വഷണം ആരംഭിച്ചിട്ടുണ്ട്‌. ബാങ്കിനേയും പാര്‍ട്ടിയേയും പൊതുജന മധ്യത്തില്‍ അവഹേളിക്കുന്ന നീക്കങ്ങളാണ്‌ നടക്കുന്നതെന്നാണ്‌ എതിര്‍ വിഭാഗത്തിന്റെ വാദം. ബാങ്കിന്റെ പ്രവര്‍ത്തനം സുതാര്യമായിരുന്നെന്നും യു.ഡി.എഫിന്റെ ഭരണ കാലത്ത്‌ നടത്തിയ അനേ്വഷണങ്ങളില്‍ പോലും പാളിച്ചകള്‍ കണ്ടെത്തിയിട്ടില്ലെന്നും ഇപ്പോള്‍ നടത്തുന്നത്‌ വ്യക്‌തിഹത്യക്കുള്ള ശ്രമമാണെന്നും ഇതിനെതിരെ മേല്‍ കമ്മിറ്റിക്ക്‌ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 15 May 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW