Tuesday, July 09, 2019 Last Updated 1 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.28 AM

മെഡിക്കല്‍ കോളജിലെ ഓഫിസ്‌ മുറിയില്‍ തീപിടിത്തം

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഓഫിസ്‌ മുറിയില്‍ തീ പടര്‍ന്നത്‌ പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട്‌ നാലരയോടെ ഒന്നാം നിലയിലെ വൈസ്‌ പ്രിന്‍സിപ്പാളിന്റെ മുറിയോട്‌ ചേര്‍ന്ന കമ്പ്യൂട്ടര്‍ സെക്ഷനില്‍ നിന്നുമാണ്‌ തീ പടര്‍ന്നത്‌. അടച്ചിട്ട മുറിയില്‍ നിന്നും പുക വരുന്നത്‌ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതും കോളജിലെ സുരക്ഷാ ജീവനക്കാര്‍ വൈദ്യുത ബന്ധം വിചേ്‌ഛദിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. തുടര്‍ന്ന്‌ ആലപ്പുഴയില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ്‌ സംഘം എത്തിയാണ്‌ തീ അണച്ചത്‌.
കോളജ്‌ ജീവനക്കാരും, ആലപ്പുഴ ഫയര്‍ ഫോഴ്‌സ്‌ ഓഫീസര്‍ അല്‍ ആമീന്‍, ഫയര്‍മാന്മാരായ ടി.ജി ജയകുമാര്‍, പി.ജി രഞ്‌ജിത്ത്‌, പി.എസ്‌ ശ്യാംദാസ്‌, വിനീഷ്‌ എന്നിവരും പുന്നപ്ര എസ്‌.ഇ ശ്രീജിത്ത്‌, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫിസര്‍ ബി. ഉണ്ണികൃഷ്‌ണന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍ വിപിന്‍ദാസ്‌, ഹോം ഗാര്‍ഡ്‌ ഉണ്ണികൃഷ്‌ണന്‍, പുന്നപ്ര വൈദ്യുത വകുപ്പ്‌ ജീവനക്കാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തിത്തനത്തിന്‌ നേതൃത്വം നല്‍കി. ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്‌ സര്‍ക്യൂട്ടാണ്‌ അഗ്‌നിബാധക്ക്‌ കാരണം എന്നാണ്‌ പ്രാഥമിക നിഗമനം.

Ads by Google
Advertisement
Wednesday 15 May 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW