Thursday, July 04, 2019 Last Updated 6 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.28 AM

ഫണ്ടിന്റെ അപര്യാപ്‌തത; ശുചീകരണം മന്ദഗതിയില്‍

തുറവൂര്‍: ശുചീകരണത്തിന്‌ ഫണ്ടിന്റെ അപര്യപ്‌തത തടസമാകുന്നു. മഴക്കാല പൂര്‍വ ശുചീകരണം മന്ദഗതിയില്‍. ആരോഗ്യവകുപ്പും പഞ്ചായത്തുകളും ചേര്‍ന്ന്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും മാലിന്യ വാഹിനികളായ തോടുകളുടെ ശുചികരണം പ്രതിസന്ധിയിലായി.
പണത്തിന്റെ അപര്യാപ്‌തതയാണ്‌ ഇതിന്‌ കാരണം. മേഖലയിലെ ഭൂരിഭാഗം തോടുകളും കുളങ്ങളും ജലസ്രോതസുകളും മാലിന്യം നിറഞ്ഞ നിലയിലാണ്‌. മഴക്കാലം ആരംഭിക്കുന്നതോടെ മാലിന്യങ്ങള്‍ ചീഞ്ഞഴുകി തോടുകള്‍ കരകവിഞ്ഞ്‌ ജനവാസ കേന്ദ്രങ്ങളിലേക്ക്‌ മലിനജലം ഒഴുകിയെത്തി സാംക്രമിക രോഗങ്ങള്‍ പടരാന്‍ കാരണമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്‌. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലാണ്‌ സാധാരണ പൊതുതോടുകളും കുളങ്ങളും ശുചീകരിക്കുന്നത്‌. നിലവില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാതയോരങ്ങളില്‍ മാത്രമാണെന്ന്‌ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌.
തൊഴിലുറപ്പ്‌ തൊഴിലാളികളാണ്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. ശുചീകരണത്തിനായി വാര്‍ഡുകള്‍ക്ക്‌ 25,000 രൂപ വീതമാണ്‌ അനുവദിച്ചത്‌. പല വാര്‍ഡുകളിലും മാലിന്യം നിറഞ്ഞ തോടുകള്‍ ഒന്നിലേറെയുണ്ട്‌. ഇവ വൃത്തിയാക്കുന്നതിന്‌ അനുവദിച്ച തുകയുടെ നാലിരട്ടി ആവശ്യമായി വരുമെന്ന സ്‌ഥിതിയാണ്‌. ഇതുമുലം മിക്കയിടങ്ങളിലും പ്രവര്‍ത്തനം മന്ദഗതിയിലായി. കൂടുതല്‍ തുക അനുവദിച്ച്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജനപ്രതിനിധികള്‍ ഉന്നത അധികാരികള്‍ക്ക്‌ നിവേദനം നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 15 May 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW