Tuesday, May 21, 2019 Last Updated 22 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 01.10 AM

ഫേസ്‌ബുക്ക്‌ വഴി വര്‍ഗീയ പരാമര്‍ശങ്ങള്‍; യുവാവ്‌അറസ്‌റ്റില്‍

uploads/news/2019/05/308037/1.jpg

മഞ്ചേരി : ഫേസ്‌ബുക്ക്‌ വഴി നിരന്തരം മത സാമുദായിക വിദ്വേഷവും വര്‍ഗീയതയും ഉണ്ടാക്കുന്ന രീതിയല്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ മഞ്ചേരി ആനക്കയം കളത്തിങ്ങല്‍പടി സ്വദേശി അസ്‌കര്‍ (47 ) നെ മഞ്ചേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഫേസ്‌ ബുക്കു വഴി നിരന്തരം തീവ്ര മത വര്‍ഗീയ സന്ദേശങ്ങള്‍ പോസ്‌റ്റ് ചെയ്യുന്നത്‌ വഴി മാസങ്ങളായി ഇയാല്‍ രഹസ്യ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക്‌ പുറമെ വിവിധ തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്‌റ്റുകളും ഇയാള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തി.മലപ്പുറം ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്‌.പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സിഐ എന്‍.ബി. ഷൈജു, എസ്‌.ഐ ബൈജു. ഇ.ആര്‍, അബ്‌ദുള്ള ബാബു എന്നിവരടങ്ങിയ പോലീസ്‌ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌ത് കേസന്വേഷണം നടത്തുന്നത്‌. പ്രതിയെ മഞ്ചേരി ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കെ എസ്‌ മധു 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.

Ads by Google
Advertisement
Tuesday 14 May 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW