Wednesday, July 17, 2019 Last Updated 5 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 01.09 AM

പയ്യന്നൂരില്‍ രണ്ടിടത്ത്‌ ബോംബ്‌ സ്‌ഫോടനം

uploads/news/2019/05/308036/1.jpg

പയ്യന്നൂര്‍: പയ്യന്നൂരില്‍ രണ്ടിടത്ത്‌ ബോംബ്‌ സ്‌ഫോടനം. പയ്യന്നൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ കോറോം, തായിനേരി എന്നിവിടങ്ങളിലാണ്‌ ബോംബ്‌ സ്‌ഫോടനം ഉണ്ടായത്‌. ബി.എം.എസ്‌ പ്രവര്‍ത്തകനും ബി.ജെ.പി പയ്യന്നൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയുമായ പനക്കീല്‍ ബാലകൃഷ്‌ണന്റെ പയ്യന്നൂര്‍ കോറോത്തുള്ള വീടിന്‌ മുന്നിലെ റോഡില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടു കൂടിയാണ്‌ ബോംബ്‌ സ്‌ഫോടനം ഉണ്ടായത്‌. അതിന്‌ തുടര്‍ച്ചയായി ഇന്നലെ പുലര്‍ച്ചെ രണ്ട്‌ മണിയോടെ കാര തലിച്ചാലം പാലത്തിന്‌ സമീപം റോഡിലുമാണ്‌ ബോംബ്‌ സ്‌ഫോടനം ഉണ്ടായത്‌. ആര്‍.എസ്‌.എസ്‌ ജില്ലാ കാര്യവാഹക്‌ പി.രാജേഷിന്റെ വീട്‌ സ്‌ഫോടനം നടന്നതിന്‌ സമീപത്താണ്‌. സ്‌ഫോടന വിവരമറിഞ്ഞ്‌ പയ്യന്നൂര്‍ എസ്‌.എച്ച്‌.ഒ ഹരിപ്രസാദും സംഘവും സ്‌ഥലത്തെത്തി. രണ്ടിടത്തും സ്‌റ്റീല്‍ ബോംബാണ്‌ പൊട്ടിയതെന്നുള്ള പ്രാഥമിക നിഗമനത്തിലാണ്‌ പോലീസ്‌. ബോംബ്‌ സ്‌ക്വാഡും ഡോഗ്‌ സ്‌ക്വാഡും സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തും. തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം നടക്കാനിരിക്കെ ഇത്തരത്തിലുള്ള അക്രമണങ്ങള്‍ നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുമോയെന്നുള്ള ഭീതിയിലാണ്‌ നാട്ടുകാര്‍

Ads by Google
Advertisement
Tuesday 14 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW