Friday, July 12, 2019 Last Updated 2 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.44 AM

സി.ഡി.എസ്‌. അംഗത്തെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അധിക്ഷേപിച്ചതായി പരാതി

പറവൂര്‍: ചിറ്റാറ്റുകര പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നിന്നുള്ള സി ഡി എസ്‌ അംഗം ശങ്കരായില്‍ മീരയെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ഐ നിഷാദും, ചില പഞ്ചായത്തംഗങ്ങളും ചേര്‍ന്ന്‌ വ്യക്‌തിപരമായി അധിക്ഷേപിച്ചതായി പരാതി.
ആര്‍ എസ്‌ ബി വൈ കാര്‍ഡ്‌ പുതുക്കുന്നതുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന മീരയെ പ്രസിഡണ്ട്‌ ഫോണില്‍ വിളിച്ച്‌ പതിമൂന്നാം വാര്‍ഡിലെ അംഗനവാടിയില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു.പ്രദേശത്തെ പത്തോളം എ ഡി എസുകളിലെ അറുപതോളം സ്‌ത്രികളുടെ മുന്നില്‍ വച്ച്‌ മീരയെ പ്രസിഡണ്ട്‌ മോശം ഭാഷയില്‍ അധിക്ഷേപിക്കുകയായിരുന്നു. കുടുംബശ്രീയുടെ നിശ്‌ചയിക്കപ്പെട്ട യോഗങ്ങളില്‍ അല്ലാതെ പങ്കെടുക്കാന്‍ പഞ്ചായത്തംഗങ്ങള്‍ക്ക്‌ അധികാരം ഇല്ലെനിരിക്കെ മീരയെ അപമാനിക്കാന്‍ കരുതിക്കൂട്ടി നടത്തിയ ഈ നടപടി കുടുംബശ്രീ അംഗങ്ങളില്‍ വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌.യോഗം കഴിഞ്ഞ്‌ വീട്ടിലെത്തിയ മീരക്ക്‌ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ പറവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മീരക്കെതിരായ വ്യക്‌തിഹത്യയില്‍ പ്രതിഷേധിച്ച്‌ സി ഡി എസ്‌ പ്രസിഡണ്ട്‌ ശാന്തിനി ഗോപകുമാറിന്റെ നേതൃത്വത്തില്‍ മുഴുവന്‍ എഡിഎസ്‌ അംഗങ്ങളും ഇന്നലെപഞ്ചായത്ത്‌ ഓഫീസിന്‌ മുന്നില്‍ കുത്തിയിരുപ്പ്‌ സമരം നടത്തി.തുടര്‍ന്ന്‌ പ്രസിഡണ്ടിന്റെ മുറിയിലെത്തി പ്രതിഷേധം രേഖപ്പെടുത്തി.സംഭവത്തില്‍ മീര സി ഡി എസിന്‌ നല്‍കിയ പരാതിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്‌ സി ഡി എസ്‌ ചെയര്‍പേഴ്‌സനെ വിളിച്ചു വരുത്തി പ്രശ്‌നങ്ങള്‍ ആരാഞ്ഞു.
തനിക്കു നേരേ ഏറെ നാളായി പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്നും സ്‌ത്രീത്വത്തെ പരസ്യമായി അവഹേളിക്കാന്‍ ശ്രമിച്ചതിന്‌ വടക്കേക്കര പോലീസില്‍ പരാതി നല്‍കിയതായും മീര പറഞ്ഞു.

Ads by Google
Advertisement
Tuesday 14 May 2019 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW