Tuesday, July 16, 2019 Last Updated 11 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.43 AM

മുതലപ്പൊഴി നവീകരണ പദ്ധതിക്ക്‌ തുടക്കം

uploads/news/2019/05/307930/a4.jpg

ആലപ്പുഴ: മുതലപ്പൊഴി നവീകരണ പദ്ധതിയുടെ ഭാഗമായ വാര്‍ഡ്‌തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആലപ്പുഴ നഗരസഭയിലെ മംഗലം വര്‍ഡില്‍ തുടക്കമായി. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ്‌ ജോസഫിന്റെ അധ്യക്ഷതയില്‍
ധനമന്ത്രി തോമസ്‌ ഐസക്ക്‌ ഉദ്‌ഘാടനം ചെയ്‌തു. ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആറ്‌ മാസമായി നടന്നു വരുന്ന കനാല്‍ നവീകരണ പദ്ധതിയെ ജനകീയ പങ്കാളിത്തത്തിലേക്ക്‌ എത്തിക്കുന്നതിന്റെയും കനാല്‍ സംരക്ഷണത്തിന്‌ കനാല്‍കമ്മിറ്റികള്‍ രൂപീകരീക്കുന്നതിന്റെയും ഭാഗമായി മുതലപ്പൊഴി കേന്ദ്രീകരിച്ചുള്ള മൂന്ന്‌ വാര്‍ഡുകളില്‍ ശുചിത്വ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു, ആദ്യഘട്ടത്തില്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു. നിര്‍മ്മല നഗരം നിര്‍മ്മല ഭവനം പദ്ധതിയിലൂടെ ലോക ശ്രദ്ധ ആകര്‍ഷിച്ച ആലപ്പുഴയുടെ മാലിന്യ നിര്‍മാര്‍ജന പരിപാടിയുടെ രണ്ടാംഘട്ടമായിട്ടാണ്‌ കനാല്‍ തോട്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. മാലിന്യ ശേഖരണത്തിന്റെ രണ്ടാംഘട്ടത്തില്‍ ഉറവിടമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന്‌ ബയോ ഡൈജസ്‌റ്റര്‍ ബിന്‍, ബയോഗ്യാസ്‌ മുതലായവ നല്‍കുകയും ജൈവമാലിന്യങ്ങളും മറ്റ്‌ പ്ലാസ്‌റ്റിക്ക്‌, ഇ- വേസ്‌റ്റുകളുടെ ശേഖരണവും ഉണ്ടാകും. ആരോഗ്യ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ എ.എ റസാഖ്‌ ഹരിതകര്‍മ്മ സേനയുടെ കളക്ഷന്‍ ബാഗ്‌ ധനകാര്യമന്ത്രി ഡോ. ടി.എം തോമസ്‌ ഐസക്കിന്‌ നല്‍കി പരിപാടി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. മംഗലം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആലപ്പുഴ നഗര സഭയിലെ രാഷ്‌ട്രീയ- സാംസ്‌കാരിക- സന്നദ്ധ പ്രവര്‍ത്തകര്‍, കേരളാ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, ഹരിതകര്‍മ്മസേന തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറയിലുള്ളവരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തോട്‌ ഓടയല്ല കാമ്പയിനിലൂടെ ആലപ്പുഴയെ ക്ലീന്‍ ഗ്രീന്‍ ആകുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്‍ ആലപ്പിയാണ്‌ നവീകരണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്തം കൊടുക്കുന്നത്‌.

Ads by Google
Advertisement
Tuesday 14 May 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW