Thursday, July 18, 2019 Last Updated 17 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.43 AM

മങ്കൊമ്പ്‌ പാലം നിര്‍മാണം വീണ്ടും അനിശ്‌ചതത്വത്തില്‍

uploads/news/2019/05/307929/a3.jpg

കുട്ടനാട്‌: കുട്ടനാട്ടിലെ വടക്കന്‍ മേഖലയുടെ വികസനത്തിനും യാത്രക്ലേശത്തിനും പരിഹാരമാകുന്ന മങ്കൊമ്പ്‌ സിവില്‍ സ്‌റ്റേഷന്‍ പാലത്തിന്റെ നിര്‍മ്മാണം വീണ്ടും അനിശ്‌ചതത്വ ത്തില്‍. മേയില്‍ പണികള്‍ പൂര്‍ത്തിയാക്കി പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നുള്ള വാഗ്‌ദാനം പാഴായി. 2014ല്‍ ശിലാസ്‌ഥാപനം നടത്തിയ പാലം രണ്ട്‌ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു തുടക്കത്തില്‍ പ്രഖ്യാപിച്ചത്‌. 70 ശതമാനത്തോളം പണികള്‍ 2016 അവസാനത്തോടെ പൂര്‍ത്തിയാക്കിയിരുന്നു.
സ്‌ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്‌ പിന്നീട്‌ നിര്‍മ്മാണം മന്ദഗതിയിലാക്കിയത്‌.
കഴിഞ്ഞ വര്‍ഷം സ്‌ഥലമേറ്റെടുപ്പ്‌ നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പാലത്തിന്റെ വടക്കേക്കരയില്‍ സ്‌ഥലമേറ്റെടുത്തതിനെ തുടര്‍ന്ന്‌ രണ്ടു കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇവര്‍ക്കായി മൂന്ന്‌ സെന്റ്‌ വീതം ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിലും അത്‌ വീട്‌ നിര്‍മ്മിക്കാന്‍ പ്രാപ്‌തമായ രീതിയില്‍ തയാറാക്കി ആധാരം ചെയ്‌ത്‌ നല്‍കാത്തതാണ്‌ പണികള്‍ വൈകിക്കുന്നത്‌. കുടുംബങ്ങളെ മാറ്റിയ ശേഷം മാത്രമേ വടക്കേക്കര ഭാഗത്തെ പണികള്‍ തുടരാന്‍ കഴിയൂ.
അപ്രോച്ച്‌ റോഡ്‌ കടന്നുപോകുന്ന പ്രദേശത്തെ മണ്ണ്‌ കൂടുതല്‍ ഉറപ്പിക്കുന്നതിനായി സാന്റ്‌ ഫില്ലിങ്‌ ജോലികളും ഇനിയും നടത്തണം. ഇത്‌ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നീളാന്‍ കാരണമാകും.തെക്കേക്കരയില്‍ അപ്രോച്ച്‌ റോഡിന്റെ പണികള്‍ അവസാന ഘട്ടത്തിലാണ്‌ .
അപ്രോച്ച്‌ റോഡിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തിയും നിര്‍മിച്ചു. കമ്പിവലകള്‍ക്കുള്ളില്‍ കരിങ്കല്ലടുക്കിയുള്ള മെക്കാഫെറി സാങ്കേതിക വിദ്യയിലാണ്‌ സംരക്ഷണഭിത്തി നിര്‍മിക്കുന്നത്‌. വടക്കേക്കരയില്‍ 80 മീറ്ററും തെക്കേക്കരയില്‍ 90 മീറ്ററുമാണ്‌ അപ്രോച്ചിന്‌ നീളം നിശ്‌ചയിച്ചിരിക്കുന്നത്‌. വടക്കേക്കരയിലെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചാല്‍ നാല്‌ മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ്‌ പൊതുമരാമത്ത്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌.

Ads by Google
Advertisement
Tuesday 14 May 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW