Thursday, July 18, 2019 Last Updated 15 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.43 AM

സ്‌പിന്നേഴ്‌സില്‍ വിഷപ്പാമ്പുകളുടെ ശല്യം;തൊഴിലാളികള്‍ ആശങ്കയില്‍

uploads/news/2019/05/307928/a2.jpg

മണ്ണഞ്ചേരി: വിഷപാമ്പുകളുടെ ശല്യം ഏറുന്നതിനാല്‍ തൊഴിലാളികള്‍ ആശങ്കയില്‍. കോമളപുരത്തെ കേരളാ ടെക്‌സ്‌റ്റയില്‍ കോര്‍പറേഷന്റെ സ്‌പിന്നിംഗ്‌ മില്ലിലാണ്‌ പാമ്പുകളുടെ ശല്യമേറുന്നത്‌. യന്ത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിന്ന സമയത്തു പോലും ഇവയ്‌ക്കിടയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ട്‌ തൊഴിലാളികള്‍ ഓടി മാറുകയായിരുന്നു.
രണ്ടാഴ്‌ചക്കിടെ മൂര്‍ഖന്‍, അണലി, മലമ്പാമ്പ്‌ തുടങ്ങി വിവിധയിനങ്ങളില്‍പ്പെട്ട പത്തോളം പാമ്പുകളെ പ്രവര്‍ത്തി സമയത്തു പോലും കണ്ടതോടെ ഭയപ്പാടോടുകൂടിയാണ്‌ തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നത്‌. ചൂടിന്റെ കാഠിന്യം വര്‍ധിച്ചതാണ്‌ ഫാക്‌ടറിക്ക്‌ അകത്തുവരെ പാമ്പുശല്യം ഏറാന്‍ കാരണമെന്നാണ്‌ പ്രദേശവാസികള്‍ പറയുന്നത്‌. പാമ്പുകളുടെ ശല്യം എങ്ങനെയൊഴിവാക്കാമെന്ന ചിന്തയിലാണ്‌ അധികൃതരും.

Ads by Google
Advertisement
Tuesday 14 May 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW