Thursday, July 18, 2019 Last Updated 59 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.43 AM

മത്സ്യങ്ങള്‍ക്ക്‌ തീവില; തീരത്ത്‌ ക്ഷാമം

uploads/news/2019/05/307927/a1.jpg

ആലപ്പുഴ:ജില്ലയുടെ തീരത്ത്‌ മത്സ്യങ്ങള്‍ക്ക്‌ ക്ഷാമം രൂക്ഷമായതോടെ ചെറുമീനുകള്‍ക്ക്‌ ഉള്‍പ്പെടെ വില കുതിക്കുന്നു. തുടര്‍ച്ചയായ കാലാവസ്‌ഥ വ്യതിയാനവും കേരള തീരത്ത്‌ വലിയ മത്സ്യങ്ങളുടെ ലഭ്യതക്കുറവുമാണ്‌ വില ഉയരാന്‍ പ്രധാന കാരണം. നിരന്തരമുണ്ടാകുന്ന കാലാവസ്‌ഥാ മുന്നറിയിപ്പുകളെ തുടര്‍ന്ന്‌ മത്സ്യതൊഴിലാളികള്‍ക്ക്‌ കടലില്‍ പോകാന്‍ കഴിയാത്തതും ക്ഷാമത്തിന്‌ പ്രധാന കാരണമാണ്‌.
അയലയ്‌ക്ക്‌ ഇപ്പോള്‍ 300 രൂപയായി. മത്തി 250, കൊഴുവ 250, ചെമ്മീന്‍ 450 , ആവോലി 850, മറ്റ്‌ പൊടിമീനുകള്‍ 250 എന്നിങ്ങനെ വില ക്രമാതീതമായി വര്‍ധിച്ചു. അന്യസംസ്‌ഥാനങ്ങളില്‍ നിന്നുള്ള മത്സ്യം വരവ്‌ ശക്‌തമായിട്ടുണ്ട്‌. ആലപ്പുഴ ജില്ലയുടെ തീരത്ത്‌ മത്സ്യ ലഭ്യത തീര്‍ത്തും ഇല്ലാതായി. ലഭിക്കുന്നത്‌ ചെറുമത്സ്യങ്ങള്‍ മാത്രമാണെന്ന്‌ മത്സ്യതൊഴിലാളികള്‍ പറയുന്നു. കൊല്ലം ജില്ലയില്‍ നിന്ന്‌ കൊണ്ടു വരുന്ന മത്സ്യമാണ്‌ നാടന്‍ എന്ന പേരില്‍ കൂടുതലായും വിറ്റഴിക്കുന്നത്‌.
ഹോട്ടലുകള്‍, കാറ്ററിംഗുകാര്‍ തുടങ്ങിയ വന്‍കിടക്കാരാണ്‌ അന്യസംസ്‌ഥാനങ്ങളില്‍ നിന്നെത്തുന്ന വലിയ മത്സ്യങ്ങള്‍ വാങ്ങുന്നത്‌. കേരള തീരത്ത്‌ വലിയ മത്സ്യങ്ങളായ സ്രാവ്‌, നെയ്‌മീന്‍, കേര, വറ്റ, മോത ഏട്ട കൂരി തുടങ്ങിയവയുടെ ലഭ്യത തീരെയില്ല. ഇത്തരത്തിലുളള മത്സ്യങ്ങള്‍ മംഗലാപുരം, ഗുജറാത്ത്‌, ആന്‌ധ്രാപ്രദേശ്‌ തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്ന്‌ ട്രെയിന്‍മാര്‍ഗം എത്തിക്കുകയാണ്‌. അന്യസംസ്‌ഥാനങ്ങളില്‍ നിന്ന്‌ എത്തുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്റെ അളവ്‌ വളരെ കൂടുതലാണെന്ന്‌ ആരോഗ്യവകുപ്പ്‌ നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതോടെ ഈ മത്സ്യങ്ങള്‍ വീട്ടാവശ്യത്തിനായി വാങ്ങാന്‍ ജനങ്ങള്‍ മടിച്ചു.
തുടര്‍ന്ന്‌ ആരോഗ്യവകുപ്പ്‌ പരിശോധന കര്‍ശനമാക്കുകയും ഇവയുടെ വരവ്‌
കുറയുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ മായം ചേര്‍ന്ന മത്സ്യവും പുറത്തു നിന്ന്‌ എത്തുന്നതായി സംശയം ഉയരുന്നുണ്ട്‌. പരിശോധനകള്‍ കാര്യക്ഷമമല്ലെന്ന വിമര്‍ശനവും വ്യാപകമായി

Ads by Google
Advertisement
Tuesday 14 May 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW