Saturday, July 20, 2019 Last Updated 4 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.43 AM

സംരക്ഷണഭിത്തിയുടെ ഭാഗം വീണ്ടും തകര്‍ന്നു

ചാരുംമൂട്‌: വെട്ടിക്കോട്ട്‌ ചാലില്‍ നിര്‍മാണത്തിലിരുന്ന സംരക്ഷണഭിത്തിയുടെ ഒരു ഭാഗം കൂടി തകര്‍ന്നു. ചുനക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിക്കോട്ട്‌ ചാലില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മാണം നടന്നു വന്ന സംരക്ഷണഭിത്തിയുടെ ഒരു ഭാഗം കൂടി തകര്‍ന്നു വീണു.
ചാലില്‍ ഡി.വൈ.വൈ.എഫ്‌.ഐ കൊടികള്‍ നാട്ടി. കോണ്‍ഗ്രസും യുവമോര്‍ച്ചയും പ്രതിഷേധ മാര്‍ച്ച്‌ നടത്തി. ജില്ലാ-ബ്ലോക്ക്‌-ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ടൂറിസം വകുപ്പ്‌ നടപ്പാക്കുന്നതാണ്‌ പദ്ധതി.
ടൂറിസം വകുപ്പ്‌ ഒരു കോടിയും ത്രിതല പഞ്ചായത്തുകള്‍ 40 ലക്ഷവും ചെലവഴിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമായി ചിറയിലെ ചെളി നീക്കം ചെയ്‌ത്‌ ചുറ്റുപാടും സംരക്ഷണഭിത്തി കെട്ടുന്ന ജോലികളുണ്‌ നടന്നു വന്നത്‌. ചാലിന്റെ ആഴം കൂട്ടുന്നതിനായി ചെളി പുറത്തേക്ക്‌ കോരിയിടുന്ന ജോലികളും നടക്കുന്നതിനിടെയായിരുന്ന 11 ന്‌ സംരക്ഷണഭിത്തിയുടെ കിഴക്ക്‌ വശത്തെ ഒരു ഭാഗം ഇടിഞ്ഞു വീണു.
ഇവിടെ പുനര്‍നിര്‍മാണ ജോലികള്‍ നടക്കവെയാണ്‌ ഇന്നലെ ബാക്കി ഭാഗവും തകര്‍ന്നു വീണത്‌. ഇതോടെ ചാലില്‍ ഡി.വൈ.എഫ്‌.ഐ പതാകകള്‍ നാട്ടി.
വെട്ടിക്കോട്ട്‌ ചാല്‍ ടൂറിസം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയാരോപിച്ച്‌ കോണ്‍ഗ്രസ്‌ നൂറനാട്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി.ഇന്നലെ വൈകിട്ട്‌ കരിമുളയ്‌ക്കല്‍ നിന്നുമാരംഭിച്ച മാര്‍ച്ച്‌ വെട്ടിക്കോട്ട്‌ ചാല്‍ ജങ്‌ഷനില്‍ സമാപിച്ചു. കെ.കെ.ഷാജു ഉദ്‌ഘാടനം ചെയ്‌തു.
നിര്‍മാണം സംബന്ധിച്ച്‌ വിജിലന്‍സ്‌ അന്വേഷണം വേണമെന്ന്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു.
കോശി.എം.കോശി, കെ.ആര്‍.മുരളീധരന്‍, ജി.വേണു, എം.ആര്‍.രാമചന്ദ്രന്‍, രാജന്‍ പൈനുംമൂട്‌, മണിക്കുട്ടന്‍, എസ്‌.സാദിഖ്‌, ഷൈജുസാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയില്‍ അഴിമതി ആരോപിച്ച്‌ യുവമോര്‍ച്ചയുടെ നേതൃത്വത്തിലും പ്രതിഷേധ മാര്‍ച്ച്‌ നടന്നു.

Ads by Google
Advertisement
Tuesday 14 May 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW