Saturday, July 20, 2019 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.43 AM

കുട്ടംവാതുക്കല്‍ക്കടവ്‌ പാലം യാഥാര്‍ഥ്യമാകുന്നു

കായംകുളം: കുട്ടംവാതുക്കല്‍ക്കടവ്‌ പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായി പ്രാരംഭ പരിശോധനകള്‍ നടത്താന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ പാലം വിഭാഗം ചീഫ്‌ എന്‍ജിനിയറെ ചുമതലപ്പെടുത്തിയതായി മന്ത്രി ജി.സുധാകരന്‍.
1967 ലെ ഇ.എം.എസ്‌ സര്‍ക്കാരിന്റെ കാലത്തുള്ള നിര്‍ദേശമായിരുന്നു കുട്ടംവാതുക്കല്‍ക്കടവ്‌ പാലം നിര്‍മാണമെങ്കിലും പല സാങ്കേതിക കാരണങ്ങളാലും നിര്‍മാണം നടത്താന്‍ സാധിച്ചില്ല. കായംകുളം നഗരത്തിലേക്ക്‌ ആറാട്ടുപുഴ, കണ്ടല്ലൂര്‍, ദേവികുളങ്ങര ഗ്രാമപഞ്ചായത്തുകളിലുള്ള ജനങ്ങള്‍ക്ക്‌ വള്ളത്തിലൂടെ സഞ്ചരിച്ചു വേണം ഇക്കരയെത്താന്‍. ജനങ്ങളുടെ ചിരകാലാഭിലാഷമായ കൂട്ടംവാതുക്കല്‍ക്കടവ്‌ പാലം യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യത്തിന്‌ നാലര പതിറ്റാണ്ട്‌ കാലത്തെ പഴക്കമുണ്ടെന്ന്‌ രേഖകള്‍ വ്യക്‌തമാക്കുന്നതായി മന്ത്രി പറഞ്ഞു. രാഷ്‌ട്രീയകക്ഷി വ്യത്യാസമില്ലാതെ ജനപ്രതിനിധികളും പാലം ആക്‌ഷന്‍ കമ്മിറ്റി ഭാരവാഹികളും ഇക്കാര്യത്തില്‍ ഒരുപോലെ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്‌.
പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.എം ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷനും ആക്‌ഷന്‍ കമ്മിറ്റി രക്ഷാധികാരി കണ്ടല്ലൂര്‍ സുധീറും നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.
ഇത്‌ പാലം വിഭാഗം ചീഫ്‌ എന്‍ജിനിയറുടെ പരിഗണനയ്‌ക്കായി നല്‍കിയിട്ടുണ്ടെന്നും ഇത്‌ സംബന്ധിച്ച്‌ യു.പ്രതിഭ എം.എല്‍.എയുമായി ചര്‍ച്ച ചെയ്‌തെന്നും മന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട്‌ കിടക്കുന്ന ആറാട്ടുപുഴ, കണ്ടല്ലൂര്‍, ദേവികുളങ്ങര എന്നിവിടങ്ങളിലെ രാഷ്‌ട്രീയഭേദമന്യേയുള്ള ആവശ്യം പരിഗണിച്ച്‌ കുട്ടംവാതുക്കല്‍ക്കടവ്‌ പാലം നിര്‍മാണത്തിനായി വിശദമായ പദ്ധതി റിപ്പോര്‍ട്ടും ഡിസൈനും തയാറാക്കുന്നതിനുളള പ്രാരംഭ പരിശോധനകള്‍ നടത്തി അടിയന്തര റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ പൊതുമരാമത്ത്‌ പാലം വിഭാഗം ചീഫ്‌ എന്‍ജിനിയര്‍ക്ക്‌ മന്ത്രി ഉത്തരവ്‌ നല്‍കി.ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുന്നവരുടെ ഉന്നമനത്തിനും യാത്രാ സൗകര്യത്തിനും ഇടതുപക്ഷ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ്‌ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

Ads by Google
Advertisement
Tuesday 14 May 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW