Saturday, July 20, 2019 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.43 AM

ഹൈവേ സ്‌ഥലമെടുപ്പില്‍ സര്‍ക്കാരിന്‌ നിക്ഷിപ്‌ത താല്‍പര്യം: യൂത്ത്‌ കോണ്‍ഗ്രസ്‌

അമ്പലപ്പുഴ: ദേശീയപാത സ്‌ഥലമെടുപ്പില്‍ സ്‌ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട്‌ അലൈമെന്റില്‍ മാറ്റം വരുത്തിയതായി യൂത്ത്‌ കോണ്‍ഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ആദ്യം അളന്ന്‌ കല്ലിട്ട സ്‌ഥലങ്ങളില്‍ രാഷ്‌ട്രീയ താല്‍പര്യമനുസരിച്ച്‌ മാറ്റം വരുത്തി. ചിലയാളുകളുടെ കെട്ടിടങ്ങളും പാര്‍ട്ടി ഓഫീസുകളും സംരക്ഷിക്കാന്‍ നടത്തിയ റൂട്ട്‌ മാറ്റം ജനങ്ങളില്‍ വ്യാപകമായ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ടെന്ന്‌ യോഗം കുറ്റപ്പെടുത്തി. ആദ്യം ഇട്ട കല്ല്‌ മാനദണ്ഡമാക്കി പലരും വീടുകള്‍ വെച്ചിട്ടുണ്ട്‌. അവര്‍ വീട്‌ പൊളിക്കേണ്ട സാഹചര്യമാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌. പ്രസിഡന്റ്‌ ഷാജി ഉടുമ്പാക്കല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഉപസമിതി അംഗം പി. സാബു ഉദ്‌ഘാടനം ചെയതു. അര്‍ച്ചന ബൈജു, ഷിത ഗോപിനാഥ്‌, സിബി അരുണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 14 May 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW