Saturday, July 20, 2019 Last Updated 4 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.43 AM

കല്‍ക്കെട്ട്‌ ഇടിഞ്ഞില്ലാതാകുന്നു; തീരവാസികള്‍ ദുരിതത്തില്‍

തുറവൂര്‍: വേമ്പനാട്ട്‌ കായലിന്റെ കൈവഴികളായ ജലസ്രോതസുകളുടെ സംരക്ഷണത്തിനായി നിര്‍മിച്ച കല്‍ക്കെട്ടുകള്‍ ഇടിഞ്ഞുതാഴുന്നു. തീരവാസികള്‍ ദുരിതത്തില്‍. വേലിയേറ്റം ശക്‌തമാകുമ്പോള്‍ പലയിടത്തും കായല്‍ കവിഞ്ഞ്‌ കരയിലേക്ക്‌ വെള്ളം കയറുന്ന സ്‌ഥിതിയാണ്‌.
തീര സംരക്ഷണത്തിന്റെ ഭാഗമായി പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പാണ്‌ കിലോ മീറ്ററുകളോളം കരിങ്കല്‍ ഭിത്തി നിര്‍മിച്ചത്‌.
വയലാര്‍, തുറവൂര്‍, കുത്തിയതോട്‌, കോടംതുരുത്ത്‌, എഴുപുന്ന, അരൂര്‍ എന്നീ പഞ്ചായത്തുകളുടെ പരിധിയിലുള്ള കായലോരങ്ങളിലെ കല്‍ക്കെട്ടുകളാണ്‌ ഇടിഞ്ഞ്‌ താഴുന്നത്‌. ചിലയിടങ്ങളില്‍ കല്‍ക്കെട്ട്‌ പൂര്‍ണമായി തകര്‍ന്ന്‌ ഇല്ലാതായ സ്‌ഥിതിയാണ്‌.
മഴക്കാലത്ത്‌ വേലിയേറ്റം ശക്‌തമാകുന്നതോടെ കല്‍ക്കെട്ട്‌ തകര്‍ന്ന ഭാഗങ്ങളിലൂടെ കരയിലേക്ക്‌ വെള്ളം ഇരച്ചുകയറും. ഇതുമൂലം കായലോരത്തെയും ഉള്‍പ്രദേശങ്ങളിലെയും വീടുകള്‍ വെള്ളത്തിലാകും.
ആയിരക്കണക്കിന്‌ കുടുംബങ്ങളാണ്‌ തീരമേഖലകളിലും ചിറകളിലുമായി അധിവസിക്കുന്നത്‌. ഇവരുടെ വീടുകള്‍ക്ക്‌ അടക്കം സംരക്ഷണമൊരുക്കാനാണ്‌ കരിങ്കല്‍ സംരക്ഷണ ഭിത്തി നിര്‍മിച്ചത്‌. കാലങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ പലയിടത്തും കല്‍ക്കെട്ട്‌ നാമാവശേഷമായി.
തദ്ദേശസ്വയം ഭരണ സ്‌ഥാപനങ്ങള്‍ കോടിക്കണക്കിന്‌ രൂപ വര്‍ഷം തോറും ജലസ്രോതസുകളുടെ സംരക്ഷണത്തിനും പുറംഭിത്തി നിര്‍മാണത്തിനുമായി നീക്കി വയ്‌ക്കുന്നുണ്ടെങ്കിലും തുക വേണ്ടവിധത്തില്‍ വിനിയോഗിക്കപ്പെടുന്നില്ലെന്നത്രേ. പേരിന്‌ അറ്റകുറ്റപ്പണികള്‍ നടത്തി കരാറുകാരും ഉദ്യോഗസ്‌ഥരും ചേര്‍ന്ന്‌ തുക തട്ടിയെടുക്കുന്നതായാണ്‌ വിമര്‍ശനം. കല്‍ക്കെട്ട്‌ പുനര്‍നിര്‍മാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കത്ത പക്ഷം പ്രക്ഷോഭ സമര പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ നാട്ടുകാര്‍.

Ads by Google
Advertisement
Tuesday 14 May 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW