Friday, July 19, 2019 Last Updated 38 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.43 AM

കൃഷ്‌ണപിള്ള സ്‌മാരകക്കേസ്‌ അട്ടിമറിക്കാന്‍ ഇടപെെട്ടന്ന വെളിപ്പെടുത്തലില്‍ സി.പി.എം. അന്വേഷണം

മുഹമ്മ: കണ്ണര്‍കാട്ടെ പി. കൃഷ്‌ണപിള്ള സ്‌മാരകത്തിന്‌ തീയിട്ട കേസ്‌ അട്ടിമറിക്കാന്‍ സി.പി.എം ഇടപെട്ടുവെന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ പാര്‍ട്ടി കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി തീരുമാനിച്ചു.
സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള റേഷന്‍ വ്യാപാരി സംഘടനയുടെ സംസ്‌ഥാന നേതാവും സി.പി.എം കണ്ണര്‍കാട്‌ ബ്രാഞ്ച്‌ കമ്മിറ്റി അംഗവുമായ ചെല്ലിക്കണ്ടത്തില്‍ ഷിബുവിന്റെ ആരോപണവുമായി ബന്ധപ്പെട്ടാണ്‌ അന്വേഷണം. കേസില്‍ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചെന്നും പാര്‍ട്ടി പ്രാദേശികഘടകം ഇടപെട്ട്‌ സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചെന്നുമാണ്‌ ഷിബുവിന്റെ ആരോപണം.
സി.പി.എം കഞ്ഞിക്കുഴി ഏരിയാകമ്മിറ്റി അടിയന്തിരയോഗം ചേര്‍ന്നാണ്‌ ആരോപണത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്‌. ഷിബുവിന്റെ സാന്നിധ്യത്തില്‍ കണ്ണര്‍കാട്‌ ബ്രാഞ്ച്‌ യോഗം വിളിക്കും. ആരോപണത്തെക്കുറിച്ച്‌ ഷിബുവിന്റെ വിശദീകരണം തേടും.

Ads by Google
Advertisement
Tuesday 14 May 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW