Friday, July 12, 2019 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.43 AM

കാര്‍ഷികയന്ത്ര പരീക്ഷണ യജ്‌ഞത്തിന്‌ തുടക്കം

ആലപ്പുഴ: കേരള സംസ്‌ഥാന കാര്‍ഷിക യന്ത്രവത്‌കരണ മിഷനും(കെ.എസ്‌.എ.എം.എം) കൃഷി വകുപ്പ്‌ എന്‍ജിനീയറിങ്‌ വിഭാഗവും ചേര്‍ന്ന്‌ നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്‌ഞത്തിന്‌ കളര്‍കോടുള്ള കൃഷി അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയറുടെ കാര്യാലയത്തില്‍ തുടക്കമായി.
കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും പ്രവൃത്തിപരിചയ പരിശീലനവുമാണ്‌ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
ജില്ലയിലെ അഞ്ച്‌ ആഗ്രോ സര്‍വീസ്‌ സെന്ററില്‍ നിന്നും അഞ്ച്‌ കാര്‍ഷിക കര്‍മ്മ സേനകളില്‍ നിന്നും തെരഞ്ഞെടുത്ത ഇരുപത്‌ പേര്‍ക്ക്‌ പന്ത്രണ്ട്‌ ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയാണ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. പ്രളയാനന്തരം കേടുപാടുകള്‍ സംഭവിച്ചതും ഉപയോഗ ശൂന്യമായി കിടന്നിരുന്നതുമായ കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തി
എത്രയും വേഗത്തില്‍ അവ പ്രവര്‍ത്തന സജ്‌ജമാക്കി കാര്‍ഷിക കര്‍മ്മ സേവന കേന്ദ്രങ്ങള്‍ക്കും കൈമാറുകയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. ഡെപ്യൂട്ടി ഡയറക്‌ടര്‍ ജോര്‍ജ്‌. കെ.മത്തായി പരിപാടി ഉദ്‌ഘാടനം ചെയ്‌തു.
കൃഷി അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ഷൈനി ലൂക്കോസ്‌ അധ്യക്ഷയായിരുന്നു. ആത്മ പ്രോജക്‌ട്‌ ഡയറക്‌ടര്‍ ഇന്‍ ചാര്‍ജ്‌ ടി.ആര്‍ രാധാകൃഷ്‌ണന്‍ സ്വാഗതം ആശംസിച്ചു.
പ്രോജക്‌ട്‌ എന്‍ജീനീയര്‍ കാവ്യ പി.എസ്‌ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ സൂരജ്‌ കണ്ണന്‍ നന്ദി പറഞ്ഞു.

Ads by Google
Advertisement
Tuesday 14 May 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW