Saturday, July 20, 2019 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 12.17 AM

ചൈനീസ്‌ ഭക്ഷണ മേള വിസ്‌മയമായി

uploads/news/2019/05/307684/3.jpg

ചേര്‍ത്തല: രുചിയേറും ചൈനീസ്‌ വിഭവങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി നൈപുണ്യ കോളജിലെ ഹോട്ടല്‍ മാനേജ്‌മെന്റ്‌ വിഭാഗം വിദ്യാര്‍ഥികള്‍ ഒരുക്കിയ ചൈനീസ്‌ ഭക്ഷണ മേള ചോപ്‌സ്‌റ്റിക്‌ 2019 അതിഥികള്‍ക്ക്‌ വിസ്‌മയമായി.
വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്താനും വിവിധ ലോക രാജ്യങ്ങളിലെ വിഭവങ്ങളെ കുറിച്ച്‌ അറിവ്‌ നല്‍കുന്നതിനും ആതിഥേയ വിരുന്നിന്റെ രാജ്യാന്തര രീതികള്‍ പഠിപ്പിക്കാനുമായി കോളജില്‍ എല്ലാ വര്‍ഷങ്ങളിലും ഫെസ്‌റ്റ്‌ സംഘടിപ്പിക്കുന്നുണ്ട്‌. ആലപ്പുഴ ജില്ലാ കലക്‌ടര്‍ എസ്‌. സുഹാസ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രിന്‍സിപ്പല്‍ ഫാ. ബൈജു പൊന്തേമ്പിള്ളി, അസി. ഡയറക്‌ടര്‍ ഫാ. ജിജോ കല്ലറയ്‌ക്കല്‍, വൈസ്‌ പ്രിന്‍സിപ്പല്‍ പുഷ്‌പ ജോണ്‍, അങ്കമാലി നൈപുണ്യ കോളജ്‌ പ്രിന്‍സിപ്പല്‍ റവ. ഡോ. പോള്‍ കൈത്തോട്ടുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 13 May 2019 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW