Monday, July 15, 2019 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 12.17 AM

സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം: പ്രീതിനടേശന്‍

uploads/news/2019/05/307683/2.jpg

ആലപ്പുഴ: ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരു സമൂഹത്തിലാണ്‌ നാം ജീവിക്കുന്നതെന്നും ഇതിനെതിരെ പെണ്‍കുട്ടികള്‍ ജാഗ്രത പുലര്‍ത്തണമെന്നും എസ്‌.എന്‍ ട്രസ്‌റ്റ്‌ ബോര്‍ഡ്‌ അംഗം പ്രീതി നടേശന്‍. എസ്‌.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്‍ ദാവണിക്കൂട്ടം
എന്ന പേരില്‍ 12-നും 20-നും ഇടയ്‌ക്ക്‌ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കുവേണ്ടി സംഘടിപ്പിച്ച കുമാരീസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശന്‍.
പലവിധ കാരണങ്ങളാല്‍ കുടുബത്തില്‍ നിന്ന്‌ ലഭിക്കേണ്ട മൂല്യങ്ങള്‍ ഇന്ന്‌ കുട്ടികള്‍ക്ക്‌ ലഭിക്കുന്നില്ല. മാതാപിതാക്കളെയും മുതര്‍ന്നവരെയും അനുസരിക്കുന്നവരായി പെണ്‍കുട്ടികള്‍ വളര്‍ന്നു വരണം. ഇതിന്‌ ശ്രീനാരായണ ദര്‍ശനങ്ങളിലധിഷ്‌ഠിതമായ ജീവിത വൃത്തി പിന്‍തുടരണം.
ഓരോ ഗൃഹത്തിലും ഓരോ ഹൃദയത്തിലും പ്രാര്‍ത്ഥന ഉണ്ടാകണം. കുട്ടികളെകൊല്ലുന്ന അമ്മമാരുടെ നാടായി കേരളം മാറിയിരിക്കുന്നു. ഇത്തരക്കാരെ നേര്‍വഴിയ്‌ക്ക്‌ നയിച്ച്‌ നന്മയുടെപാതയിലേയ്‌ക്ക്‌ കൊണ്ടുവരുന്നതിന്‌ ശ്രീനാരായണ ദര്‍ശനങ്ങള്‍ ഉപകരിക്കുമെന്നും അവര്‍ പറഞ്ഞു.
ജീവിത വിജയം ആഗ്രഹിക്കുന്നവര്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്‌ നമ്മുടെ കുറവുകളിലേക്കല്ലെന്നും മറിച്ച്‌ നമുക്ക്‌ ലഭിച്ചിട്ടുളള അനുഗ്രഹങ്ങിലേക്കായിരിക്കണമെന്നും പഞ്ചഗുസ്‌തി ലോക ചാമ്പന്യും ഇന്റര്‍നാഷണല്‍ മോട്ടിവേറ്ററുമായ ജോബി മാത്യു കുട്ടികളെ ഓര്‍മ്മപ്പെടുത്തി.
യൂണിയന്‍ പ്രസിഡന്റ്‌ പി. ഹരിദാസ്‌ അദ്ധ്യക്ഷത വഹിച്ചു. പഞ്ചഗുസ്‌തി ലേക ചാമ്പ്യനും ഇന്റര്‍നാഷണല്‍ മോട്ടിവേറ്ററുമായ ജോബി മാത്യു കുട്ടികള്‍ക്ക്‌ ക്ലാസ്‌ എടുത്തു. യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി പ്രേമാനന്ദന്‍, യൂണിയന്‍ കൗണ്‍സിലര്‍ വി.ആര്‍.വിദ്യാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 13 May 2019 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW