Saturday, July 20, 2019 Last Updated 4 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 12.17 AM

മുങ്ങിമരണങ്ങള്‍ കൂടുന്നു

uploads/news/2019/05/307682/1.jpg

ആലപ്പുഴ: ജില്ലയില്‍ റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ കൂടുതല്‍ ആളുകളുടെ ജീവന്‍ പൊലിയുന്നത്‌ ജലാശയങ്ങളിലെന്ന്‌ റിപ്പോര്‍ട്ടുകള്‍. അവധിക്കാലം ആഘോഷമാക്കാനായി വെള്ളത്തിലിറങ്ങുന്നവരാണ്‌ മുങ്ങിമരിക്കുന്നതിലധികവും. സുരക്ഷിതമെന്നു കരുതിയിറങ്ങുന്ന ആറുകളിലും തോടുകളിലും അപകടം പതിയിരിക്കുന്നുണ്ട്‌.
ശനിയാഴ്‌ച വൈകിട്ട്‌ വേമ്പനാട്ട്‌ കായലില്‍ കുളിക്കാനിറങ്ങിയ അഞ്ച്‌ വിദ്യാര്‍ഥികളില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചതാണ്‌ ഒടുവിലത്തെ സംഭവം. മുഹമ്മ പഞ്ചായത്ത്‌ പതിനൊന്നാം വാര്‍ഡ്‌ കൊച്ചുപട്ടാറ കിഴക്കേവെളി ജോസ്‌കുട്ടി- ഷീല ദമ്പതികളുടെ മകന്‍ ജിയോമോന്‍ (13), കാട്ടിപ്പറമ്പില്‍ ബെന്നിച്ചന്‍ -ഷാരി ദമ്പതികളുടെ മകന്‍ നെബിന്‍ (17) എന്നിവരാണ്‌ മരിച്ചത്‌. വൈകിട്ട്‌ 4.30 ഓടെ മുഹമ്മ ജെട്ടിക്ക്‌ വടക്ക്‌ ഭാഗത്ത്‌ സ്വകാര്യ റിസോര്‍ട്ടിന്‌ സമീപമായിരുന്നു സംഭവം.
ഈ വര്‍ഷം ഇതുവരെ 12 പേരാണ്‌ ജില്ലയില്‍ മുങ്ങിമരിച്ചത്‌. ഇതില്‍ നാലുപേര്‍ മരിച്ചത്‌ അരൂര്‍ മേഖലയിലാണ്‌. മുങ്ങിത്താഴുന്നതിനിടെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയവരുടെ എണ്ണം ഇതിന്റെ മൂന്നോ നാലോ മടങ്ങ്‌ വരും.
ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്‌ ജില്ലയിലെ ജലാശയങ്ങള്‍. കഴിഞ്ഞ ഞായറാഴ്‌ച പല്ലനയാറ്റില്‍ വീണ്‌ 24 കാരി മരിച്ചതും അതിന്‌ രണ്ടു ദിവസം മുമ്പ്‌ ആലപ്പുഴ ബീച്ചില്‍ ചങ്ങനാശേരി പായിപ്പാട്‌ സ്വദേശിയായ 17 കാരന്‍ മുങ്ങി മരിച്ചതുമാണ്‌ ഈ മാസമുണ്ടായ മറ്റ്‌ മുങ്ങിമരണങ്ങള്‍. ചെറുപ്പക്കാരും കുട്ടികളുമാണ്‌ മുങ്ങിമരണങ്ങള്‍ക്കിരയാകുന്നവരില്‍ കൂടുതലും. ജലാശയങ്ങളിലെ ആഴത്തെപ്പറ്റി ഒരു ധാരണയുമില്ലാതെ ഇറങ്ങുന്നവരാണ്‌ ഇവരിലേറെയും. മഴക്കാലത്ത്‌ മുങ്ങിമരണങ്ങളുടെ എണ്ണം സാധാരണ കൂടാറുള്ളതിനാല്‍ മുന്‍കരുതലെടുക്കാനുള്ള ഒരുക്കത്തിലാണ്‌ അധികൃതര്‍ ഇപ്പോള്‍.
മുങ്ങിമരണം തുടര്‍ക്കഥയാകുന്ന കടവുകളില്‍ മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ ഇല്ലാത്തതും അപകടം വിളിച്ചുവരുത്തുന്നു. അവധിക്കാലത്ത്‌ ജലാശയങ്ങളില്‍ കുളിക്കാനെത്തുന്ന കുട്ടികള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്‌.

ശ്രദ്ധിക്കുക

ജലസുരക്ഷയെക്കുറിച്ച്‌ കുട്ടികളില്‍ അവബോധമുണ്ടാക്കുക.
കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുക. നന്നായി പരിശീലനം നേടിയവരില്‍ നിന്ന്‌ മാത്രം നീന്തല്‍ പഠിക്കുക.
മുതിര്‍ന്നവരില്ലാതെ കുട്ടികളെ വെള്ളത്തില്‍ നീന്താനോ കുളിക്കാനോ കളിക്കാനോ അനുവദിക്കരുത്‌.
വിനോദസഞ്ചാരവേളകളില്‍ വെള്ളത്തിലിറങ്ങുമ്പോള്‍ ലൈഫ്‌ ജാക്കറ്റ്‌, ടയര്‍ ട്യൂബ്‌, നീളമുള്ള കയര്‍ എന്നിവ കരുതുക. .
ശരിയായ പരിശീലനം ലഭിച്ചവര്‍മാത്രം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുക.
വെള്ളത്തില്‍ ഇറങ്ങുന്നതിനു മുമ്പ്‌ ജലാശയത്തെക്കുറിച്ചു മനസിലാക്കുന്നത്‌ നന്നായിരിക്കും.
പരിചിതമില്ലാത്ത സ്‌ഥലങ്ങളില്‍ വെള്ളത്തിലേക്ക്‌ എടുത്തു ചാടാതിരിക്കുക ചെളിയില്‍ പൂഴ്‌ന്നു പോകാം
മദ്യലഹരിയില്‍ ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്‌.
അപസ്‌മാരരോഗികള്‍,ഹൃദ്‌ രോഗികള്‍ എന്നിവര്‍ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കുക.

Ads by Google
Advertisement
Monday 13 May 2019 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW