Friday, July 12, 2019 Last Updated 41 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 12.17 AM

ബൈക്കില്‍ കാറിടിച്ച്‌ യുവദമ്പതികള്‍ക്ക്‌ പരുക്ക്‌

uploads/news/2019/05/307681/4.jpg

മണ്ണഞ്ചേരി: ബൈക്കില്‍ കാറിടിച്ച്‌ യുവദമ്പതികള്‍ക്ക്‌ പരുക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കടയിലെ തൂണിലും മരത്തിലും ഇടിച്ച്‌ നിന്നു.
കടയുടെ മുമ്പില്‍ ജോലി ചെയ്‌തു കൊണ്ടിരുന്നവര്‍ അപകടത്തില്‍ പെടാതെ അത്ഭുതകരമായി രക്ഷപെട്ടു. ബൈക്കില്‍ യാത്ര ചെയ്‌ത മണ്ണഞ്ചേരി ചിയാംവെളി മല്ലംവെളിയില്‍ മാഹീന്‍ (26), ഭാര്യ സുജ (19) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. മാഹീന്റെ ഇരുകാലുകള്‍ക്കും കൈക്കും ഒടിവുണ്ട്‌. സുജ ഗര്‍ഭിണിയാണ്‌.
ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട്‌ നാലോടെ ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ അമ്പനാകുളങ്ങര ജങ്‌്ഷന്‌ വടക്കായിരുന്നു അപകടം. അമിത വേഗതയില്‍ എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട്‌ ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക്‌ പൂര്‍ണമായും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു.

Ads by Google
Advertisement
Monday 13 May 2019 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW