Wednesday, July 17, 2019 Last Updated 7 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 02.23 AM

കാറിലിടിച്ച്‌ നിര്‍ത്താതെപോയ ബസിനെ നാട്ടുകാര്‍ തടഞ്ഞ്‌ പോലീസില്‍ ഏല്‍പ്പിച്ചു

കുന്നംകുളം: തൃശൂര്‍ റോഡില്‍ കാറിലിടിച്ച്‌ നിര്‍ത്താതെപോയ ബസിനെ കാറിലെ യാത്രക്കാരും നാട്ടുകാരും തടഞ്ഞ്‌ പോലീസില്‍ ഏല്‍പ്പിച്ചു. നഗരത്തില്‍ രാത്രി ഏഴേകാലിനാണ്‌ സംഭവം. തൃശൂരില്‍നിന്ന്‌ കുറ്റിപ്പുറത്തേക്ക്‌ പോയിരുന്ന ബസാണ്‌ കാറില്‍ തട്ടിയത്‌. അമിതവേഗതയിലാണ്‌ ബസ്‌ വന്നിരുന്നതെന്ന്‌ കാറിലുള്ളവര്‍ പറഞ്ഞു. വണ്‍വേ തിരിഞ്ഞ്‌ ജങ്‌ഷനിലെ സ്‌റ്റോപ്പിലെത്തിയ ബസിനെ മറികടന്ന്‌ കാര്‍ നിര്‍ത്തിയിട്ടു. ജീവനക്കാരുമായി തര്‍ക്കവും ബഹളവുമായി. സംഭവമറിഞ്ഞ്‌ നാട്ടുകാരും ചുറ്റുംകൂടി. ഇതോടെ പോലീസെത്തി ബസ്‌ ജീവനക്കാരെയും കാറിലുള്ളവരെയും സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന്‌ ബസ്‌ ജീവനക്കാരില്‍നിന്ന്‌ പിഴയീടാക്കി.

Ads by Google
Advertisement
Sunday 12 May 2019 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW