Wednesday, July 17, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 01.18 AM

പാലാരിവട്ടം ഫ്‌ളൈഓവര്‍ നിര്‍മാണം: വിജിലന്‍സ്‌ പരിശോധന നടത്തി

uploads/news/2019/05/306766/2.jpg

കൊച്ചി: പാലാരിവട്ടം ഫ്‌ളൈഓവര്‍ നിര്‍മാണത്തിലെ ക്രമക്കേട്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തുന്ന വിജിലന്‍സ്‌ സംഘം ഇന്നലെയും ഫ്‌ളൈഓവറില്‍ പരിശോധന നടത്തി.
അന്വേഷണസംഘത്തലവന്‍ വിജിലന്‍സ്‌ എറണാകുളം സ്‌പെഷല്‍ യൂണിറ്റ്‌ ഡി.വൈ.എസ്‌.പി. ആര്‍. അശോക്‌ കുമാറിന്റെയും വിജിലന്‍സിലെ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയറും നേതൃത്വത്തിലായിരുന്നു പരിശോധന. വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ എറണാകുളം എസ്‌.പി. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചൊവ്വാഴ്‌ച ഫ്‌ളൈഓവര്‍ പരിശോധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പരിശോധന. ഇന്നു ഫ്‌ളൈഓവറില്‍ വിദഗ്‌ധ പരിശോധന നടത്തുമെന്ന്‌ അശോക്‌ കുമാര്‍ പറഞ്ഞു.
ചൊവ്വാഴ്‌ച സമയം വൈകിയതിനാല്‍ ഫ്‌ളൈഓവറിന്റെ അടിവശം പരിശോധിക്കാന്‍ വിജിലന്‍സ്‌ സംഘത്തിന്‌ കഴിഞ്ഞിരുന്നില്ല. ഇന്നലെ അടിവശം അടക്കം സംഘം പരിശോധിച്ചു. പരിശോധനയില്‍ ഫ്‌ളൈഓവറില്‍ വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന്‌ അശോക്‌ കുമാര്‍ പറഞ്ഞു.
വിദഗ്‌ധ പരിശോധനക്കായി വേണ്ട വിദഗ്‌ധരുടെ പട്ടിക വിജിലന്‍സ്‌ നല്‍കിയിട്ടുണ്ട്‌. ഇവരെയും കൊണ്ടാകും ഇന്നത്തെ പരിശോധന. നിര്‍മാണ സാമഗ്രികളുടെ ഗുണമേന്മ പരിശോധിക്കുന്നതിന്റെ ഭാഗമായി സാമ്പിളുകളും ശേഖരിക്കും. ഫ്‌ളൈഓവറിന്റെ നിര്‍മാണം സംബന്ധിക്കുന്ന ഫയലുകള്‍ വിജിലന്‍സ്‌ പിടിച്ചെടുത്തിട്ടുണ്ട്‌. ഇവയുടെ അടിസ്‌ഥാനത്തില്‍ ചോദ്യം ചെയ്യുന്നവരുടെ പട്ടിക തയാറാക്കുകയാണ്‌ നിലവില്‍ വിജിലന്‍സ്‌ ചെയ്യുന്നത്‌. ഇന്നത്തെ പരിശോധനയ്‌ക്കുശേഷം പട്ടികയിലുള്ളവരെ ചോദ്യം ചെയ്യാനാണ്‌ വിജിലന്‍സിന്റെ പദ്ധതി.
പാലാരിവട്ടം ഫ്‌ളൈഓവര്‍ നിര്‍മാണത്തിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ ആഭ്യന്തര അന്വേഷണം വേണ്ടെന്ന്‌ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച കിറ്റ്‌കോ തീരുമാനിച്ചു. ആഭ്യന്തര അന്വേഷണം നടത്തുന്നതിന്‌ പകരം വിജിലന്‍സ്‌ അന്വേഷണവുമായി സഹകരിക്കാനാണ്‌ തീരുമാനം.

Ads by Google
Advertisement
Thursday 09 May 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW