Sunday, May 19, 2019 Last Updated 20 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 01.47 AM

കല്യോട്ട്‌ കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവിന്‌ വധഭീഷണി

uploads/news/2019/05/306647/1.jpg

കാസര്‍ഗോഡ:്‌ കല്യോട്ട്‌ കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ കൃപേഷിന്റെ പിതാവിന്‌ നേരെ ഒരു സംഘം വധഭീഷണി മുഴക്കിയതായി പരാതി. പെരിയയിലെ അക്രമത്തില്‍ പ്രതിഷേധിച്ച്‌ സി പി എം കല്യോട്ട്‌ നടത്തിയ പ്രതിഷേധ യോഗത്തിനു പിന്നാലെ ഒരു സംഘം കൃപേഷിന്റെ വീട്ടിലെത്തി പിതാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ്‌ പരാതി.
ഇവിടെ നിന്നും സ്‌ഥലം വിട്ടില്ലെങ്കില്‍ ശരിപ്പെടുത്തുമെന്നായിരുന്നു ഭീഷണി. സംഭവം അപ്പോള്‍ തന്നെ കൃഷ്‌ണന്‍ ജില്ലാ പോലീസ്‌ മേധാവിയെ അറിയിച്ചു. എസ്‌ പിയുടെ നേതൃത്വത്തില്‍ ഷാഡോ പോലീസ്‌ ഉള്‍പ്പെടെയുള്ള സംഘം സ്‌ഥലത്തെത്തി. സംഭവത്തില്‍ കണ്ടാലറിയാവുന്ന സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌. പോലീസിന്റെ അനുമതിയില്ലാതെ പൊതുയോഗം നടത്തിയ സംഭവത്തില്‍ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ്‌ നേരിട്ട്‌ കേസെടുത്തിട്ടുണ്ട്‌.കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കല്യോട്ടുണ്ടായ സംഘര്‍ങ്ങളില്‍ പോലീസിനെ അക്രമിച്ചതുള്‍പ്പെടെ ഏഴു കേസുകളാണ്‌ പോലീസ്‌ ചാര്‍ജ്‌ ചെയ്‌തിട്ടുള്ളത്‌.

Ads by Google
Advertisement
Wednesday 08 May 2019 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW