Friday, May 17, 2019 Last Updated 11 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 01.35 AM

പോലീസിനെ തടഞ്ഞതിന്‌ നാട്ടുകാര്‍ക്കെതിരേ കേസ്‌: യുവതിയെ കുത്തിക്കൊന്ന ഭര്‍ത്താവ്‌ പോലീസ്‌ കസ്‌റ്റഡിയില്‍

uploads/news/2019/05/306337/1.jpg

തിരുനെല്ലി: തിരുനെല്ലി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന തോല്‍പ്പെട്ടിയില്‍ യുവതി ഭര്‍ത്താവിന്റെ കുത്തേറ്റ്‌ മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവ്‌ ഇരിട്ടി കിളിയന്തറ പാറക്കണ്ടിപറമ്പില്‍ പി.കെ അശോകനെ (45) പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. ഞായറാഴ്‌ച രാത്രി ഒമ്പതരയോടെയാണ്‌ അശോകന്‍ ഭാര്യയായ തോല്‍പ്പെട്ടി കൊറ്റന്‍കോട്‌ ചന്ദ്രിക (38) യെ ഭാര്യഗൃഹത്തില്‍വെച്ച്‌ കുത്തികൊലപ്പെടുത്തിയത്‌. തുടര്‍ന്ന്‌ പ്രതിയെ കസ്‌റ്റഡിയിലെടുക്കാന്‍ സ്‌ഥലത്തെത്തിയ തിരുനെല്ലി എ.എസ്‌.ഐ. അബ്‌ദുള്ള, സ്‌പെഷല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്‌ഥന്‍ സന്ദീപ്‌ എന്നിവരെ തടയുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്‌ത കുറ്റത്തിന്‌ പ്രദേശവാസികളായ കണ്ടാലറിയുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌. ചന്ദ്രികയുടെ മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി. കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം അശോകനും ചന്ദ്രികയും അകന്നാണ്‌ കഴിഞ്ഞിരുന്നത്‌. നിരന്തരം മദ്യപിച്ചെത്തുന്ന അശോകന്‍ ചന്ദ്രികയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്ന്‌ ബന്ധുക്കള്‍ പറയുന്നു. ഇതോടെയാണ്‌ ചന്ദ്രിക സ്വന്തം വീട്ടിലേക്ക്‌ മാറിയത്‌. കഴിഞ്ഞ മാസവും അശോകന്‍ ചന്ദ്രികയുമായി പ്രശ്‌നങ്ങളുണ്ടാക്കിയപ്പോള്‍ തിരുനെല്ലി പോലീസ്‌ സ്‌ഥലത്തെത്തി അശോകനെ കസ്‌റ്റഡിയിലെടുക്കുകയും സ്വമേധയാ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് പിന്നീട്‌ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്‌തിരുന്നു.
ഞായറാഴ്‌ച വൈകുന്നേരം ഏഴരയോടെ വീടിന്‌ പരിസരത്തെത്തിയ അശോകന്‍ തോട്ടത്തില്‍ മറഞ്ഞിരിക്കുകയും, പിന്നീട്‌ ചന്ദ്രിക പുറത്തിറങ്ങി പാത്രം കഴുകുന്നതിനിടയില്‍ കത്തിയെടുത്ത്‌ കുത്തുകയായിരുന്നൂവെന്നുമാണ്‌ നാട്ടുകാര്‍ പറയുന്നത്‌. തുടര്‍ന്ന്‌ ചന്ദ്രികയെ ഉടന്‍തന്നെ ജില്ലാശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാര്‍ അശോകനെ പിടികൂടി വീട്ടിനുള്ളിലാക്കി. പ്രതിയെ കസ്‌റ്റഡിയിലെടുക്കാന്‍ പോലീസ്‌ സ്‌ഥലത്ത്‌ എത്തിയെങ്കിലും എസ്‌.ഐ എത്താന്‍ വൈകിയന്നാരോപിച്ചും, കഴിഞ്ഞതവണ അശോകനെ പോലീസ്‌ ചെറിയകുറ്റം ചുമത്തി ജാമ്യത്തില്‍ വിട്ടയച്ചൂവെന്നും ആരോപിച്ചും നാട്ടുകാര്‍ പോലീസിനെ തടയുകയായിരുന്നു. ഇതിനിടയില്‍ പ്രതിയെ കസ്‌റ്റഡിയിലെടുക്കാന്‍ ശ്രമിച്ച തിരുനെല്ലി എഎസ്‌ഐ അബ്‌ദുള്ളയേയും സ്‌പെഷല്‍ ബ്രാഞ്ച്‌ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ സന്ദീപിനേയും പ്രദേശവാസികള്‍ തടയുകയും, കയ്യേറ്റം ചെയ്യുകയും ചെയ്‌തതായി പോലീസ്‌ ആരോപിച്ചു. ഇരുവരും പിന്നീട്‌ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കണ്ടാലറിയുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ പോലീസ്‌ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. ഞായറാഴ്‌ച രാത്രി ഏ.ആര്‍ ക്യാമ്പ്‌ ഡി.വൈ.എസ്‌.പിയും പുല്‍പ്പള്ളി സി.ഐയും സ്‌ഥലത്തെത്തിയ ശേഷമാണ്‌ നാട്ടുകാര്‍ പ്രതിയെ പോലീസിന്‌ കൈമാറിയത്‌.

Ads by Google
Advertisement
Tuesday 07 May 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW