Wednesday, July 17, 2019 Last Updated 9 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 04 May 2019 01.59 AM

ലീഗ്‌ പ്രവര്‍ത്തകരുടേതും കള്ളവോട്ടെന്ന്‌ റിപ്പോര്‍ട്ട്‌

കണ്ണൂര്‍: കാസര്‍ഗോഡ്‌ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ പിലാത്തറയ്‌ക്ക് പിന്നാലെ കല്യാശ്ശേരി മണ്ഡലത്തില്‍ തന്നെ പുതിയങ്ങാടിയിലെ രണ്ടു ബൂത്തുകളിലും കള്ളവോട്ട്‌ നടന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. കാസര്‍ണ്‍ഗാഡ്‌ ജില്ലാ കലക്‌ടറാണ്‌ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ സമര്‍പ്പിച്ചത്‌. രണ്ടു ബൂത്തുകളില്‍ ലീഗ്‌ പ്രവര്‍ത്തകര്‍ കള്ളവോട്ട്‌ ചെയ്‌തെന്നായിരുന്നു ആരോപണം.പുതിയങ്ങാടി ജമാഅത്ത്‌ യുപി സ്‌കൂളിലെ 69, 70 ബൂത്തുകളില്‍ ലീഗ്‌ പ്രവര്‍ത്തകര്‍ കള്ളവോട്ട്‌ ചെയ്‌തെന്ന ആരോപണത്തില്‍ മൂന്നുപേരുടെ മൊഴിയാണ്‌ കലക്‌ടര്‍ രേഖപ്പെടുത്തിയത്‌. രണ്ടു ബൂത്തുകളിലും വോട്ടു ചെയ്‌ത മുഹമ്മദ്‌ ഫായിസിന്റെയും, അറുപത്തിയൊന്‍പതാം നമ്പര്‍ ബൂത്തില്‍ രണ്ടുവട്ടം വോട്ടുചെയ്‌ത ആഷിഖിന്റെയും വിശദമായ മൊഴി കലക്‌ടര്‍ ഡി.സജിത്‌ ബാബു രേഖപ്പെടുത്തി. കള്ളവോട്ട്‌ ചെയ്‌തിട്ടില്ലെന്ന മൊഴിയാണ്‌ ഇരുവരും നല്‍കിയത്‌. കംപാനിയന്‍ വോട്ടാണ്‌ ചെയ്‌തതെന്ന്‌ കെ.എം.മുഹമ്മദും വിശദീകരിച്ചു.എന്നാല്‍ വെബ്‌കാസ്‌റ്റിങ്‌ ദൃശ്യങ്ങളുടേയും, പ്രിസൈഡിങ്‌ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥരുടേയും മൊഴികളുടെ അടിസ്‌ഥാനത്തിലാണ്‌ കലക്‌ടറുടെ റിപ്പോര്‍ട്ട്‌. ഇതില്‍ അന്തിമതീരുമാനം എടുക്കേണ്ടത്‌ മുഖ്യതിരഞ്ഞെടുപ്പ്‌ ഓഫീസറാണ്‌.

Ads by Google
Advertisement
Saturday 04 May 2019 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW