Wednesday, July 10, 2019 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 01 May 2019 01.07 AM

ഉപ്പുവെള്ളം കയറുന്നതു തടയാന്‍ തടയണ നിര്‍മാണം നടത്തണമെന്ന ആവശ്യം ശക്‌തമാകുന്നു

uploads/news/2019/05/305256/2.jpg

മാള: ചാലക്കുടി പുഴയിലേക്ക്‌ ഉപ്പ്‌ കയറുന്നത്‌ തടയാന്‍ തടയണ നിര്‍മാണം നടത്തണമെന്ന ആവശ്യം ശക്‌തമാവുന്നു. ചാലക്കുടി പുഴ ഒഴുകിയെത്തുന്ന ജില്ല അതിര്‍ത്തിയായ കണക്കന്‍ കടവിനടുത്ത്‌ എളന്തിക്കരയിലാണിത്‌. ഇവിടെ നേരത്തേ താല്‍ക്കാലിക ബണ്ട്‌ നിര്‍മിച്ചിരുന്നു. അതേ സമയം ഇതിനു സമീപം പഴക്കമുള്ള കണക്കന്‍കടവ്‌ ഷട്ടര്‍ നിലവിലുണ്ട്‌. ഇതിനു മുകളില്‍ മേല്‍പ്പാലവും ഉണ്ട്‌. ആലുവ ഭാഗത്തേക്ക്‌ ഇതുവഴി എത്തിചേരാനാവും. മാളയില്‍ നിന്നും തിരുവനന്തപുരം സൂപ്പര്‍ഫാസ്‌റ്റ് ഉള്‍പ്പെടെ ഇതുവഴി ബസുകള്‍ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ഷട്ടര്‍ തുരുമ്പ്‌ കയറിയതോടെ ഉപ്പു ജലം കയറി. 2018ല്‍ പുഴയിലേക്ക്‌ ഉപ്പ്‌ വെള്ളം ഇരച്ചു കയറി. ഇതോടെ കുഴൂര്‍ പഞ്ചായത്തിലെ വിവിധ ജലസേചന കേന്ദ്രങ്ങളിലും ഉപ്പ്‌ ജലം എത്തി. ഹെക്‌ടര്‍ കണക്കിന്‌ കാര്‍ഷിക വിഭവങ്ങളാണ്‌ നശിച്ചത്‌. ലക്ഷങ്ങളുടെ നഷ്‌ടം കര്‍ഷകര്‍ക്കുണ്ടായി. ഇതേ തുടര്‍ന്നാണ്‌ താല്‍ക്കാലിക തടയണ നിര്‍മാണത്തിന്‌ നടപടിയുണ്ടായത്‌. ട്രഡ്‌ജര്‍ ഉപയോഗിച്ചാണ്‌ താല്‍ക്കാലിക തടയണ നിര്‍മാണം തുടങ്ങിയത്‌. ഹെക്‌ടര്‍ കണക്കിന്‌ വാഴ, നെല്ല്‌ എന്നിവ കൃഷി ചെയ്‌തിരുന്ന മേഖലയില്‍ ഉപ്പില്ലാത്ത വെള്ളം വേണ്ടതുണ്ട്‌. നിലവിലെ താത്‌കാലിക തടയണമഴക്കാലത്ത്‌ വെളളം ഉയരുന്നതോടെ തകര്‍ന്നു പോകും. മഴ നിലച്ചാല്‍ വീണ്ടും തടയണ പുനര്‍നിര്‍മാണം പുനരാരംഭിക്കണം. പുഴയിലേക്ക്‌ ഉപ്പ്‌ കയറുന്നത്‌ പൂര്‍ണ്ണമായും തടയേണ്ടതുണ്ട്‌. അതേ സമയം കണക്കന്‍കടവില്‍ ഷട്ടറിന്റെ ചോര്‍ച്ച തടയാനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ നിര്‍മിച്ച ഷട്ടറിന്റെ ചോര്‍ച്ച നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ മണല്‍ നിറച്ച പ്ലാസ്‌റ്റിക്‌ ചാക്കുകള്‍ നിരത്തിയാണ്‌ പുഴയിലേക്ക്‌ ഉപ്പ്‌ കയറുന്നത്‌ തടയുന്നത്‌. പുഴയിലേക്ക്‌ ഉപ്പ്‌ കയറുന്നത്‌ തടയാന്‍ താല്‍ക്കാലിക തടയണ നിര്‍മാണമല്ല ആവശ്യം. ചാലക്കുടി പുഴയിലേക്ക്‌ ഉപ്പ്‌ കയറുന്നത്‌ തടയാന്‍ പുതിയ ഷട്ടര്‍ നിര്‍മിക്കുന്നതിനും നടപടി സ്വീകരിക്കണം. ചാലക്കുടി പുഴയിലേക്ക്‌ ഉപ്പുവെള്ളം കയറുന്നതു തടയാന്‍ ഷട്ടര്‍ നിര്‍മിക്കണം എന്ന ആവശ്യം ശക്‌തമാവുകയാണ്‌.

Ads by Google
Advertisement
Wednesday 01 May 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW