Tuesday, July 02, 2019 Last Updated 13 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 01 May 2019 01.07 AM

ശുദ്ധജല വിതരണത്തിന്‌ ഏങ്ങണ്ടിയൂരില്‍ പ്രത്യേക പാക്കേജ്‌ വേണം: യു.ഡി.എഫ്‌.

വാടാനപ്പള്ളി: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ ശുദ്ധജല വിതരണം കാര്യക്ഷമമാക്കാന്‍ എം.എല്‍.എ, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്‌ത പ്രത്യേക കുടിവെള്ള വിതരണ പാക്കേജ്‌ നടപ്പിലാക്കണമെന്ന്‌ യു.ഡി.എഫ്‌. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത്‌ കാലതാമസമൊഴിവാക്കി ശാശ്വത പരിഹാര മാര്‍ഗത്തിനായുള്ള മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കണമെന്നും ആവശ്യപ്പെട്ടു. താല്‍ക്കാലിക ശമനമെന്ന നിലയില്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടപ്പിലാക്കിയ ജലവിതരണത്തിലെ അപാകത പരിഹരിക്കണമെന്നും ചില തല്‌പര കക്ഷികളുടെ ഇഷ്‌ടാനുസരണപ്രകാരമാണ്‌ വിതരണം നടത്തിയതെന്നും അഭിപ്രായപ്പെട്ടു . ജലലഭ്യത രൂക്ഷമായ പല പ്രദേശങ്ങളിലേക്കും ശുദ്ധജലം ലഭ്യമായില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണെന്നും യോഗം ആരോപിച്ചു. അതിരൂക്ഷമായ ജലലഭ്യതാക്ഷാമം നേരിടുന്ന ഒന്നാം വാര്‍ഡ്‌ ഫിഷറീസ്‌ കോളനി, മന്നത്ത്‌-മാടക്കായി കോളനി, കോട്ട പരിസരം, ചേറ്റുവ രണ്ടാം വാര്‍ഡിലെ പടന്ന, വി.എസ്‌. കേരളീയന്‍ റോഡ്‌, പാണ്ടി പാടം, ചേറ്റുവ - ചേലോട്‌ നാട്ട്‌ തോട്‌ പരിസരം, മൂന്നു - നാല്‌ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന വൈലിത്തറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍, അഞ്ചാം വാര്‍ഡ്‌, ഒമ്പതാം വാര്‍ഡിലെ ആയിരംകണ്ണി, ചേലോട്‌, മീന്‍ കടവ്‌ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും തീരമേഖലയിലെ കടപ്പുറം, പതിനഞ്ച്‌, പതിനാറ്‌ വാര്‍ഡുകളിലും, മാസങ്ങളായി സ്‌ത്രീകളും, കുട്ടികളുമുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ജനകീയ സമരം നടക്കുന്ന പതിനാറാം വാര്‍ഡിലെ ചിപ്ലിമാട്‌ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തനത്‌ ഫണ്ടും, വരള്‍ച്ച ദുരിതാശ്വാസ ഫണ്ടുമുള്‍പ്പെടെ ചെലവഴിച്ച്‌ ശുദ്ധജലമെത്തിക്കാന്‍ പഞ്ചായത്ത്‌ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ്‌. പഞ്ചായത്ത്‌ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇര്‍ഷാദ്‌ കെ. ചേറ്റുവ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുമയ്യ സിദ്ദിഖ്‌, എ.ബി. ബൈജു, ഒ.കെ. പ്രയ്‌സണ്‍, ബീനാ സിങ്‌ പണ്ടാരത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 01 May 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW