Friday, June 21, 2019 Last Updated 11 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 12.11 AM

വയനാട്ടില്‍ വീണ്ടും കുരങ്ങുപനി മരണം

uploads/news/2019/04/304838/1.jpg

മാനന്തവാടി: ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടിയില്‍ വയനാട്ടില്‍ വീണ്ടും കുരങ്ങ്‌പനി മരണം. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ആത്താറ്റുകുന്ന്‌ കാട്ടുനായ്‌ക്ക കോളനിയിലെ ബസവന്‍- ലക്ഷ്‌മി ദമ്പതികളുടെ മകന്‍ സുധീഷാ (23)ണ്‌ മരിച്ചത്‌. കഴിഞ്ഞ അഞ്ച്‌ ദിവസമായി പനി ബാധിച്ച്‌ ചികിത്സയിലായിരിക്കെ ഞായറാഴ്‌ച രാത്രി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ വെച്ചാണ്‌ മരിച്ചത്‌. മാര്‍ച്ച്‌ 23ന്‌ കുരങ്ങുപനി ബാധിച്ച്‌ മരിച്ച ഇതേ കോളനിയിലെ സുന്ദരന്റെ ബന്ധുവാണ്‌ സുധീഷ്‌. കുറച്ച്‌ വര്‍ഷങ്ങളായി അതിര്‍ത്തി ഗ്രാമമായ കര്‍ണാടകയിലെ ബൈരക്കുപ്പ ഹോസള്ളിയില്‍ അവിടെ നിന്നുള്ള യുവതിയെ വിവാഹം കഴിച്ച്‌ താമസിക്കുകയായിരുന്നു സുധീഷ്‌. കൂലിപ്പണിക്കാരനായ സുധീഷ്‌ പനി ബാധിച്ചാണ്‌ വയനാട്ടിലേക്ക്‌ വന്നത്‌. രോഗം മൂര്‍ച്‌ഛിച്ചതിനെ തുടര്‍ന്നാണ്‌ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്‌. ഇതിനിടെ സുധീഷിന്‌ കുരങ്ങ്‌ പനി ബാധിച്ചിരുന്നുവെന്ന ലബോറട്ടറി പരിശോധനാഫലം ഇന്നലെ ആരോഗ്യവകുപ്പ്‌ അധികൃതര്‍ക്ക്‌ ലഭിച്ചു. ചികിത്സയിലിരിക്കെ സുധീഷിന്റെ രക്‌തം വിദഗ്‌ധ പരിശോധനക്ക്‌ അയച്ചിരുന്നു. ഹോസള്ളിയിലും കുരങ്ങുപനി ബാധിച്ച്‌ നേരത്തെ രണ്ട്‌ പേര്‍ മരിച്ചിരുന്നു. സുധീഷിന്റെ മൃതദേഹം കോളനി ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: ഗൗരി. ഈ വര്‍ഷം വയനാട്ടില്‍ ഇതുവരെ 10 സംശയാസ്‌പദമായ കുരങ്ങ്‌ പനി കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയും 6 എണ്ണംസ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. സുധീഷ്‌ അടക്കം രണ്ട്‌ പേര്‍ മരണമടയുകയും ചെയ്‌തു.

Ads by Google
Advertisement
Tuesday 30 Apr 2019 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW