Thursday, June 13, 2019 Last Updated 35 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 02.21 AM

നിയമവിരുദ്ധമായി സര്‍വീസ്‌ നടത്തുന്ന ബസുകള്‍ തടയും: കേരളാ കോണ്‍ഗ്രസ്‌ (ബി)

കൊട്ടാരക്കര: എല്ലാ നിയമങ്ങളും ലംഘിച്ചു യാത്രക്കാരെ ഭീഷണിപ്പെടുത്തി സര്‍വീസ്‌ നടത്തുന്ന കോണ്‍ട്രാക്‌റ്റ് ക്യാരേജ്‌ ബസുകള്‍ പിടിച്ചെടുത്ത്‌ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയാറാകാത്തപക്ഷം ഇത്തരം വാഹനങ്ങള്‍ നിരത്തുകളില്‍ തടയുമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (ബി) ജില്ലാ പ്രസിഡന്റ്‌ എ. ഷാജു മുന്നറിയിപ്പു നല്‍കി.
ഓണ്‍ലൈന്‍ ബുക്കിംഗ്‌ സംവിധാനത്തിലൂടെയും കേരളത്തിലെ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്റുകള്‍ കേന്ദ്രീകരിച്ചും ഇത്തരം സര്‍വീസുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അന്തര്‍ സംസ്‌ഥാന സര്‍വീസുകളായും മാഫിയ സംഘം പോലെ പ്രവര്‍ത്തിക്കുന്നു.
യാതൊരുവിധ നികുതിയും സര്‍ക്കാരിനു നല്‍കാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ്‌ ഉദ്യോഗസ്‌ഥ ഒത്താശയോടുകൂടി സര്‍വീസുകള്‍ നടത്തുന്നത്‌.
കോണ്‍ട്രാക്‌റ്റ് ക്യാരേജ്‌ ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍ സ്‌റ്റേജ്‌ ക്യാരേജായി ആളുകളെ കയറ്റിയിറക്കി സര്‍വീസ്‌ നടത്തുകയാണ്‌. കൊട്ടാരക്കര കേന്ദ്രീകരിച്ചും നിയമവിരുദ്ധമായി ഇത്തരം സര്‍വീസുകള്‍ നടത്തുന്നതിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ്‌ കേന്ദ്രം പ്രവര്‍ത്തിക്കുന്നു.
ഇത്‌ അടച്ചുപൂട്ടാന്‍ അധികാരികള്‍ തയാറാകാത്തപക്ഷം അത്തരം കേന്ദ്രങ്ങള്‍ ഉപരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കടയ്‌ക്കല്‍, കുളത്തൂപ്പുഴ, നെടുമണ്‍കാവ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ കൊട്ടാരക്കര കെ.എസ്‌.ആര്‍.ടി.സി സ്‌റ്റാന്റിലെത്തി നിയമവിരുദ്ധമായി യാത്രക്കാരെ എടുത്ത്‌ നാഷണല്‍ ഹൈവേ വഴി എറണാകുളത്തിന്‌ പോകുന്ന വാഹനം പിടിച്ചെടുക്കാന്‍ അധികാരികള്‍ തയാറാകണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗതാഗത കമ്മിഷണര്‍ക്കും, ഡി.ജി.പിക്കും പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.

Ads by Google
Advertisement
Sunday 28 Apr 2019 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW