Thursday, June 13, 2019 Last Updated 35 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 02.21 AM

തിരയില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി

കൊല്ലം: ഓച്ചിറ അഴീക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങവെ ശക്‌തമായ തിരയില്‍പ്പെട്ടു കാണാതായ വിദ്യാര്‍ഥികളില്‍ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി.
ഓച്ചിറ കുറുങ്ങപ്പള്ളി തയ്യില്‍ വീട്ടില്‍ പ്രഭാകരന്റെ മകന്‍ സച്ചിന്റെ (16) മൃതദേഹമാണ്‌ ഇന്നലെ രാവിലെ ആറോടെ വലീയഴീക്കല്‍ പ്രദേശത്തു നിന്നു മത്സ്യതൊഴിലാളികളാണ്‌ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ലൈഫ്‌ ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന്‌ കരക്കെത്തിച്ചു.
മീത്തില്‍ ബി.ജെ.വി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്വാര്‍ഥിയായിരുന്നു സച്ചിന്‍. മാതാവ്‌. സജിത, സഹോദരി. സാന്ദ്ര. കൂടെ കുളിക്കാനിറങ്ങിയ ഓച്ചിറ കുറുങ്ങപ്പള്ളി കുമ്പഴ തെക്കതില്‍ ചന്ദ്രബാബുവിന്റെ മകന്‍ നിധിന്‍ ബാബുവിന്റെ (16) മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
മീത്തില്‍ ബി.ജെ.വി. എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയായിരുന്നു നിധിന്‍, മാതാവ്‌: ശ്രീലത, സഹോദരന്‍: ബിബിന്‍ ബാബു.
വിദേശത്തായിരുന്ന നിധിന്റെ പിതാവ്‌ ചന്ദ്രബാബു മരണവാര്‍ത്തയറിഞ്ഞ്‌ ഇന്നലെ നാട്ടിലെത്തി. ഇരുവരുടെയും മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിന്‌ ശേഷം ഇന്നലെ ഉച്ചയോടെ വിട്ടുവളപ്പില്‍ സംസ്‌കരിച്ചു.
തിരയില്‍പ്പെട്ട കുറുങ്ങപ്പള്ളില്‍ വാഴുവേലില്‍ മേക്കതില്‍ വിഷ്‌ണുവിനെ സംഭവ ദിവസം തന്നെ ലൈഫ്‌ ഗാര്‍ഡുകളും നാട്ടുകാരും ചേര്‍ന്നു രക്ഷിച്ച്‌ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട്‌ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. മീത്തില്‍ ബി.ജെ.വി.എം ഹയര്‍ സെക്കന്‍ഡറി സ്‌കുളിലെ വിദ്യാര്‍ഥികളായ അഞ്ചംഗ സംഘം വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് രണ്ടോടെയാണ്‌ അഴീക്കല്‍ ബീച്ചില്‍ എത്തിയത്‌. ശക്‌തമായ വേലിയേറ്റ സമയത്തു കുളിക്കാനിറങ്ങിയ മൂന്നു പേരില്‍ രണ്ടു പേര്‍ ശക്‌തമായ തിരയില്‍ അകപ്പെടുകയായിരുന്നു.

Ads by Google
Advertisement
Sunday 28 Apr 2019 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW