Friday, June 21, 2019 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 12.35 AM

മാധ്യമരംഗത്ത്‌ കോര്‍പറേറ്റ്‌ സംസ്‌കാരം: കാനം രാജേന്ദ്രന്‍

uploads/news/2019/04/303973/2.jpg

കൊല്ലം: പത്രപ്രവര്‍ത്തകരുടെ നേതാവായിരുന്ന സി.ആര്‍. രാമചന്ദ്രന്റെ ശാശ്വത സ്‌മരണ നിലനിര്‍ത്താന്‍ സി.ആര്‍. രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചത്‌ ഏറ്റവും മഹത്തരമായ നടപടിയാണെന്ന്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സീനിയര്‍ ജേര്‍ണലിസ്‌റ്റ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച സി.ആര്‍. രാമചന്ദ്രന്‍ ഫൗണ്ടേഷനും സ്‌മൃതിദിനാചരണവും ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രമുഖനായ പത്രപ്രവര്‍ത്തകനും മികച്ച സംഘാടകനുമായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തകരുടെ ഉന്നതിക്ക്‌ വേണ്ടി സി.ആര്‍. അക്ഷീണം പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തകര്‍ക്ക്‌ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്‌ അദ്ദേഹത്തിന്റെ ശ്രമഫലമാണെന്ന്‌ കാനം ചൂണ്ടിക്കാട്ടി.
ഇന്ന്‌ മാധ്യമരംഗത്ത്‌ കോര്‍പറേറ്റ്‌ സംസ്‌കാരമാണു നിലനില്‍ക്കുന്നത്‌. സ്‌ഥിരം ജീവനക്കാര്‍ എന്ന സങ്കല്‍പം മാറി. ആഗോളീകരണത്തിന്റെ കാലഘട്ടത്തില്‍ മാധ്യമസ്‌ഥാപനങ്ങളില്‍ ഭൂരിപക്ഷവും കരാര്‍ ജീവനക്കാരാണ്‌. ത്രികക്ഷി സമിതി വളര്‍ന്നുവന്നത്‌ വ്യവസായ സമാധാനത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്രപ്രവര്‍ത്തന രംഗത്ത്‌ നേതൃസ്‌ഥാനം വഹിച്ച മികവുറ്റ പത്രപ്രവര്‍ത്തകനായിരുന്നു സി.ആര്‍ എന്ന്‌ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ എസ്‌. സുധീശന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട്‌ രാജശേഖരന്‍, മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്‌. ബാബു, സീനിയര്‍ ജേര്‍ണലിസ്‌റ്റ് ഫോറം സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ. വി. പ്രതാപചന്ദ്രന്‍, സെക്രട്ടറി എ. മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ആര്‍ സ്‌മൃതി സുവനീറിന്റെ ഒരു കോപ്പി കേരള മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്‌. ബാബു പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ ജയചന്ദ്രന്‍ ഇലങ്കത്തിന്‌ നല്‍കി പ്രകാശനം ചെയ്‌തു. സി.ആറിന്റെ സഹോദരി സീത അനുസ്‌മരണക്കുറിപ്പ്‌ ചടങ്ങില്‍ വായിച്ചു. സുവനീര്‍ ചീഫ്‌ എഡിറ്റര്‍ സി.പി. രാജശേഖരന്‍ സ്വാഗതവും സീനിയര്‍ ജേര്‍ണലിസ്‌റ്റ് ഫോറം ജില്ലാ പ്രസിഡന്റ്‌ കെ. സുന്ദരേശന്‍ നന്ദിയും പറഞ്ഞു. ഡോ. വി.എസ്‌. സ്‌മൃതിയുടെ പ്രാര്‍ഥത്ഥനയോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌.

Ads by Google
Advertisement
Friday 26 Apr 2019 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW