Thursday, June 13, 2019 Last Updated 35 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 12.35 AM

ഇടതു സ്‌ഥാനാര്‍ഥിക്ക്‌ വോട്ട്‌ ചെയ്‌തുവെന്ന്‌ ഫെയ്‌സ്ബുക്കില്‍: യുവാവിനെ ആക്രമിച്ചു

uploads/news/2019/04/303971/3.jpg

ശാസ്‌താംകോട്ട: ജീവിതത്തില്‍ ആദ്യമായി എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിക്ക്‌ വോട്ട്‌ ചെയ്‌തുവെന്ന്‌ ഫെയ്‌സ്ബുക്കില്‍ പോസ്‌റ്റിട്ട കോണ്‍ഗ്രസ്‌ അനുഭാവിയായിരുന്ന യുവാവിനെ രാത്രിയില്‍ ഒരു സംഘം വീട്ടില്‍ കയറി മര്‍ദിക്കുകയും പോര്‍ച്ചില്‍ കിടന്ന കാര്‍ നശിപ്പിക്കുകയും ചെയ്‌തതായി പരാതി.
ശാസ്‌താംകോട്ട മനക്കര പടിഞ്ഞാറേ പൊയ്‌കയില്‍ പ്രത്യുഷ്‌ മുരളിക്കാണ്‌ മര്‍ദനമേറ്റത്‌. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. തെരഞ്ഞെടുപ്പു ദിവസം പ്രത്യുഷ്‌ എല്‍.ഡി.എഫിന്റെ ബൂത്ത്‌ ഓഫീസില്‍ സജീവ പ്രവര്‍ത്തനമായിരുന്നു. ഇതില്‍ വിറളി പൂണ്ട ചില ര്‍ വൈകിട്ട്‌ ശാസ്‌താംകോട്ട ടൗണില്‍ പ്രത്യുഷുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്നു രാത്രിയില്‍ വീട്ടില്‍ കയറി മര്‍ദിക്കയായിരുന്നുവെന്ന്‌ പരാതിയില്‍ പറയുന്നു. പോര്‍ച്ചില്‍ കിടന്ന ഹോണ്ട സിറ്റി കാറിന്റെ ഗ്ലാസുകള്‍ പൊട്ടിക്കുകയും കല്ലും കമ്പി പാരയും ഉപയോഗിച്ച്‌ കാര്‍ നശിപ്പിക്കുകയും ചെയ്‌തു. തലയ്‌ക്കു പരുക്കേറ്റ പ്രത്യുഷിനെ ശാസ്‌താംകോട്ട താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ മര്‍ദിച്ചത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ വിനോ, ബിന്‍ഷാദ്‌, വിഷ്‌ണു, പുഷ്‌പന്‍ എന്നിവരാണെന്ന്‌ കാണിച്ച്‌ പ്രത്യുഷ്‌ ശാസ്‌താംകോട്ട പോലീസില്‍ പരാതി നല്‍കി.

Ads by Google
Advertisement
Friday 26 Apr 2019 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW